Skip to main content

വാഹനത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു

 

ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ക്യാമ്പുകള്‍ നടത്തുന്ന അഡീഷണല്‍ ടീമിന് സഞ്ചരിക്കുന്നതിന് ആവശ്യമായ വാഹനം ലഭ്യമാക്കുന്നതിന് ടാക്‌സി പെര്‍മിറ്റുള്ള വാഹനങ്ങള്‍ ഏകദേശം 2000 കി. മീറ്റര്‍ മൂന്ന് മാസത്തേക്ക് ഓടുന്നതിന് മത്സരസ്വഭാവമുള്ള മുദ്ര വെച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 21 രാവിലെ 11 മണി. ക്വട്ടേഷന്‍ തുറക്കുന്ന തീയതി ജൂലൈ 21 ഉച്ചക്ക് മൂന്ന് മണി. ജില്ലാ ആശുപത്രി തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നോഡല്‍ ഓഫീസില്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ ക്വട്ടേഷനുകള്‍ സ്വീകരിക്കും. മുദ്ര വെച്ച കവറിന് പുറത്ത് വാഹന ക്വട്ടേഷന്‍ എന്ന് രേഖപ്പെടുത്തിയിരിക്കണം.

date