Skip to main content

പത്താംതരം തുല്യത പരീക്ഷ: 27 വരെ ഫീസ് അടക്കാം

 

പത്താംതരം തുല്യത പൊതുപരീക്ഷ സെപ്തംബര്‍ 11 ന് ആരംഭിച്ച് 20ന് സമാപിക്കും. പരീക്ഷക്ക് ഈ മാസം 25 വരെ ഫീസ് അടക്കാം. 10 രൂപ പിഴയോടെ 27 വരെയും ഫീസ് അടക്കാം. റഗുലര്‍ വിഭാഗത്തിന് 750 രൂപയാണ് പരീക്ഷാ ഫീസ്. പ്രൈവറ്റ് (ഓള്‍ഡ് സ്‌കീം ഗ്രേഡിംഗ്) ഒരു വിഷയത്തിന് 100 രൂപ. അപേക്ഷ ഓണ്‍ലൈനായി കണ്‍ഫര്‍മേഷന്‍ നല്‍കിയ ശേഷം പ്രിന്റൗട്ട് എടുത്ത് അനുബന്ധ രേഖകളോടൊപ്പം നിശ്ചിത ഫീസ് സഹിതം പരീക്ഷാകേന്ദ്രം ചീഫ് സൂപ്രണ്ടുമാരെ ഏല്‍പ്പിക്കണം. ഗവ.എച്ച്എസ്എസ് തൊടുപുഴ, ഗവ വി.എച്ച്എസ്എസ് തൊടുപുഴ, ഗവ വി.എച്ച്എസ്എസ് വാഴത്തോപ്പ്, ഗവ എച്ച്എസ്എസ് അടിമാലി, ജിഎച്ച്എസ്എസ് മറയൂര്‍, പഞ്ചായത്ത് എച്ച്എസ്എസ് വണ്ടിപ്പെരിയാര്‍, ജിടിഎച്ച്എസ് കട്ടപ്പന എന്നിവയാണ് ജില്ലയിലെ പരീക്ഷാ കേന്ദ്രങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് സമ്പര്‍ക്ക പഠന കേന്ദ്രങ്ങളിലെ കോഓര്‍ഡിനേറ്റര്‍മാരുമായി ബന്ധപ്പെടാം.

date