Skip to main content

വനം വകുപ്പിന്റെ പ്രോത്സാഹന ധനസഹായ പദ്ധതി

സ്വകാര്യ ഭൂമികളിലെ തടിയുല്‍പാദനം വര്‍ധിപ്പിക്കുന്നതിനും ഉല്‍പാദിപ്പിക്കുന്ന തടിയിനങ്ങളില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും ഭൂവുടമകള്‍ക്ക് അധിക വരുമാനം ലഭിക്കുന്നതിനും 2023-24 വര്‍ഷത്തിലേക്കുളള പ്രോത്സാഹന ധനസഹായ പദ്ധതി വനം വകുപ്പ് നടപ്പാക്കുന്നു. കൂടുതല്‍ വിവരങ്ങളും  അപേക്ഷ ഫോറവും പത്തനംതിട്ട ജില്ലയിലെ  എലിയറയ്ക്കലുളള സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസില്‍ നിന്നും, വനം വകുപ്പിന്റെ www.keralaforest.gov.in എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച  അപേക്ഷ ജൂലായ് 31 ന് അകം  പത്തനംതിട്ട സോഷ്യല്‍ ഫോറസ്ട്രി ഡിവിഷനിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് സമര്‍പ്പിക്കണം.ഫോണ്‍ :0468 2243452

date