Skip to main content

പരിശീലനം സംഘടിപ്പിക്കുന്നു

പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കോഴി വളര്‍ത്തലിലെ രോഗങ്ങളും പ്രതിരോധമാര്‍ഗങ്ങളും എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു.  ജൂലൈ 18 മുതല്‍ 21 വരെ  തെള്ളിയൂരില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിലാണ് പരിശീലനം. പരിശീലനത്തിന്റെ ഭാഗമായി കോഴികളുടെ പ്രതിരോധ കുത്തിവെപ്പുകളുടെ പ്രായോഗിക പരിശീലനവും നടത്തും. രജിസ്‌ട്രേഷന്‍ ഫീസ് 500 രൂപ.  പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് താല്‍പര്യപ്പെടുന്നവര്‍ ജൂലൈ 14ന്  വൈകുന്നേരം മൂന്നിന് മുമ്പായി 8078572094 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം.

date