Skip to main content

പത്താംതരം തുല്യതാ പരീക്ഷ എഴുതാന്‍ 1728 പേര്‍

ആലപ്പുഴ: സാക്ഷരത മിഷന്‍ നടത്തുന്ന പത്താംതരം തുല്യതാ കോഴ്‌സിന്റെ പതിനാറാം ബാച്ചിന്റെ പൊതുപരീക്ഷയുടെ വിജ്ഞാപനമായി. 1728 പഠിതാക്കളാണ് ഇക്കുറി പരീക്ഷ എഴുതുന്നത്. 

സെപ്റ്റംബര്‍ 11 മുതല്‍ 20 വരെയാണ് പരീക്ഷ. ജൂലൈ 15 മുതല്‍ 25 വരെ പരീക്ഷാ ഫീസ് അടയ്ക്കാം. 700 രൂപയാണ് ഫീസ്. ഓണ്‍ലൈനായി അപേക്ഷിച്ചതിന് ശേഷം പരീക്ഷാകേന്ദ്രത്തില്‍ എത്തിയാണ് ഫീസ് അടയ്‌ക്കേണ്ടത്.

ജി.വി.എച്ച്.എസ്.എസ്. തലവടി, സെന്റ് ആന്‍സ് ജി.എച്ച്.എസ്.എസ്. ചെങ്ങന്നൂര്‍, ഗവ.ഗേള്‍സ് എച്ച്.എസ്.എസ്. മാവേലിക്കര, വി.വി.എച്ച്.എസ്.എസ്. താമരക്കുളം, ഗവ.ഗേള്‍സ് എച്ച്.എസ്.എസ്. കായംകുളം, ഗവ. ബോയ്‌സ് എച്ച്.എസ്.എസ്. ഹരിപ്പാട്, കെ.കെ. കുഞ്ചുപിള്ള മെമ്മോറിയല്‍ എച്ച്.എസ്.എസ്. അമ്പലപ്പുഴ, ഗവ. മുഹമ്മദന്‍സ് ബോയ്‌സ് എച്ച്.എസ്.എസ്. ആലപ്പുഴ, ഗവ.എച്ച്.എസ്.എസ്. കലവൂര്‍, ഗവ.ഗേള്‍സ് എച്ച്.എസ്.എസ്. ചേര്‍ത്തല, എസ്.എന്‍.എം. ഗവ.ബോയ്‌സ് എച്ച്.എസ്.എസ്. ചേര്‍ത്തല എന്നീ സ്‌കൂളുകളാണ് പരീക്ഷാ കേന്ദ്രങ്ങള്‍.

date