Skip to main content

ജനസംഖ്യാ ദിനാചരണം നടത്തി

ആലപ്പുഴ: ലോക ജനസംഖ്യ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി നിര്‍വഹിച്ചു. സന്തോഷത്തിനും സമൃദ്ധിക്കുമായി കുടുംബാസൂത്രണം സ്വീകരിക്കുമെന്ന് സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ വേളയില്‍ നമുക്ക് പ്രതിജ്ഞയെടുക്കാം എന്നതാണ് ആരോഗ്യവകുപ്പിന്റെ ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം.  ആലപ്പുഴ ഗവണ്‍മെന്റ് ടീച്ചര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന ചടങ്ങില്‍ ആലപ്പുഴ മുന്‍സിപ്പാലിറ്റി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിനാ രമേശ് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജമുനാ വര്‍ഗീസ് ദിനാചരണ സന്ദേശം നല്‍കി. ഡോ. കോശി സി. പണിക്കര്‍ ബോധവത്ക്കരണ ക്ലാസ്സ് നയിച്ചു.

ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. പാര്‍വതി പ്രസാദ്, വാര്‍ഡ് കൗണ്‍സിലര്‍ സിമി ഷാഫി ഖാന്‍, പ്രിന്‍സിപ്പല്‍ ഹഫ്‌സ, ജില്ലാ പബ്ലിക് ഹെല്‍ത്ത് ഇന്‍ ചാര്‍ജ് ബിനിത, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ശ്രീചന്ദ്രന്‍, ജില്ല എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഇന്‍ ചാര്‍ജ് ജി. രജനി എന്നിവര്‍ സംസാരിച്ചു. അധ്യാപക വിദ്യാര്‍ത്ഥികള്‍ക്കായി പോസ്റ്റര്‍ രചന മത്സരവും നടത്തി.

date