Skip to main content

സഹായം ഇനിയും ആവശ്യമുണ്ട്

മഴക്കെടുതിയും പ്രകൃതിക്ഷോഭവും മൂലം ദുരിതത്തിലായവര്‍ക്കും ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും വിതരണം ചെയ്യാനായി സുമനസ്സുകള്‍ സഹായം നല്‍കണമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അഭ്യര്‍ഥിച്ചു. ആവശ്യവസ്തുക്കള്‍ നിരവധിയാളുകള്‍ നല്‍കുന്നുണ്ടെങ്കിലും ക്യാംപുകളുടെ എണ്ണം വര്‍ധിച്ചതോടെ ആവശ്യം തികയാതെ വന്നിരിക്കുകയാണ്. ക്യാംപുകളില്‍ കഴിയുന്നവര്‍ക്കും രക്ഷാപ്രവര്‍ത്തനത്തിനുമായുള്ള വസ്തുക്കളാണ് സ്വീകരിക്കുന്നത്.
പുതിയത് മാത്രമേ സ്വീകരിക്കുകയുള്ളൂ. വ്യക്തികള്‍, മതസാമൂഹിക രാഷ്ട്രീയ ജീവകാരുണ്യ കലാകായിക സന്നദ്ധ സംഘടനകള്‍, വാട്ടസ് ആപ് കൂട്ടായ്മകള്‍ തുടങ്ങിയവര്‍ വിഭവ ശേഖരണത്തില്‍ പങ്കാളികളാവണമെന്ന് ജില്ലാ കളക്ടര്‍ അമിത് മീണ അഭ്യര്‍ത്ഥിച്ചു.
സ്‌കൂളുകളിലേക്ക്   ബെഞ്ചുകള്‍, ഡസ്‌ക്കുകള്‍ , ബ്ലാക്ക് ബോര്‍ഡുകള്‍ , സ്‌കൂള്‍ സ്റ്റേഷനറി കിറ്റുകള്‍ തുടങ്ങിയവയും കുട്ടികള്‍ക്ക് പേന, പെന്‍സില്‍, നോട്ടുപുസ്തകങ്ങള്‍, ബാഗ്, ചെരുപ്പുകള്‍, ഇന്നര്‍വെയേഴ്‌സ്, വസ്ത്രങ്ങള്‍, പഠനോപകരണങ്ങള്‍ തുടങ്ങിയവയും സ്ത്രീകള്‍ക്ക് സാനിറ്ററി നാപ്കിന്‍, ഇന്നര്‍വെയര്‍ ,സാരികള്‍, നൈറ്റി തുടങ്ങിയവയും പ്രായമായവര്‍ക്ക് പുതപ്പുകള്‍, കമ്പിളി വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുളള വസ്ത്രങ്ങള്‍, ചെരുപ്പുകള്‍ തുടങ്ങിയവയും റെയിന്‍കോട്ട്, ഗംബൂട്ട്, ഗ്ലൗസ്, പ്ലേറ്റ്, ഗ്ലാസ്, പാത്രങ്ങള്‍, പായ, തലയിണ, കട്ടില്‍, ബെഡ്, ടേബിള്‍, ബെഞ്ച് , കസേര, സ്റ്റൂള്‍, ഫസ്റ്റ് എയ്ഡ് കിറ്റ്, ഗ്യാസ് അടുപ്പുകള്‍, എമര്‍ജന്‍സി ലൈറ്റുകള്‍, ടോര്‍ച്ച്, ബാസ്‌ക്കറ്റ്, കപ്പുകള്‍,  വാഷിങ്ങ് സോപ്പ്, ബാത്ത് സോപ്പ്, മെഴുകുതിരി, തീപ്പെട്ടി, ഡെറ്റോള്‍, ഫിനോയില്‍, ബ്ലീച്ചിങ്ങ് പൗഡര്‍, കൊതുകുതിരി, ടൂത്ത് പേസ്റ്റ് , ടൂത്ത് ബ്രഷ് ,  മണ്ണെണ്ണ/ഗ്യാസ് അടുപ്പുകള്‍ ,ടോയിലറ്റ് ബ്രഷ് , ചായ/കാപ്പിപ്പൊടികള്‍ , ഒആര്‍എസ് പാക്കുകള്‍ തുടങ്ങിയ വസ്തുക്കളുമാണ് ശേഖരിക്കുന്നത്. ഫോണ്‍  04832736320, 04832736326.
സാധനങ്ങള്‍ ആവശ്യമുണ്ടെന്ന് കാണിച്ച് ജില്ലാ കലക്ടര്‍ നല്‍കിയ അഭ്യര്‍ഥന ശ്രദ്ധയില്‍പെട്ട ക്ലബ്ബുകളും കൂട്ടായ്മകളും സംഘടനകളുമെല്ലാം സഹായം നല്‍കുന്നണ്ട്. ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ ഒ അരുണ്‍, പിഎസ് സൂജ്, എകെസിഡിഎ മലപ്പുറം യൂനിറ്റ്, കേന്ദ്രീയ വിദ്യാലയത്തിലെ ജീവനക്കാര്‍, പട്ടിക്കാട് എംഇഎ എഞ്ചിനിയറിങ് കോളേജിലെ സിവില്‍ എഞ്ചിനിയറിങ് വകുപ്പിലെ ജീവനക്കാര്‍ എന്നിവരാണ് ഇന്ന് ആവശ്യ സാധനങ്ങള്‍ നല്‍കിയത്.

 

date