Skip to main content

അറിയിപ്പുകൾ

സൗജന്യ വര്‍ക്ക്‌ഷോപ്പ്‌ 

കെൽട്രോൺ നടത്തി വരുന്ന ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ്‌ കോഴ്സിന്റെ ഫ്രീ ഓണ്‍ലൈന്‍ ക്ലാസ്‌  ജൂലൈ 20 ,21 ,22 തിയ്യതികളില്‍ വൈകുന്നേരം ഏഴ് മുതൽ എട്ട് മണി വരെ നടത്തുന്നു. സൗജന്യ വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുക. കൂടുതൽ വിവരങ്ങള്‍ക്ക്‌ : 9072592412 , 9072592416 

ക്വട്ടേഷനുകൾ ക്ഷണിച്ചു

ഗവ. എഞ്ചിനിയറിങ്‌ കോളേജിൽ പി.എൽ സി ട്രെയിനര്‍ കിറ്റ്‌ വിതരണം ചെയ്യുന്നതിന്‌ താല്പര്യമുള്ള കമ്പനികളില്‍ നിന്നും മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകൾ "ക്വട്ടേഷന്‍ നമ്പർ 18 /23-24 -പി എൽ സി ട്രെയിനർ കിറ്റ്‌നുള്ള ക്വട്ടേഷന്‍ " എന്ന പ്രത്യേകം രേഖപ്പെടുത്തി പ്രിൻസിപ്പൽ, ഗവ. എഞ്ചിനിയറിങ്‌ കോളേജ്‌, കോഴിക്കോട്‌, വെസ്റ്റ്‌ ഹിൽ (പിഒ), 673005 എന്ന മേൽ വിലാസത്തിൽ അയക്കേണ്ടതാണ്‌. സാധനങ്ങളുടെ വിതരണത്തിന്‌ ആവശ്യമായ സമയം പരാമര്‍ശിക്കേണ്ടതാണ്‌. പൂരിപ്പിച്ച ക്വട്ടേഷനുകൾ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ജൂലൈ 27  ഉച്ചക്ക് രണ്ട് മണി.  പൂരിപ്പിച്ച ക്വട്ടേഷനുകൾ അന്നേ ദിവസം ഉച്ചക്ക് ശേഷം മൂന്നിന് തുറക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് :  www.geckkd.ac.in

date