Skip to main content

അറിയിപ്പുകൾ

അപേക്ഷ ക്ഷണിച്ചു

മണിയൂര്‍ ഗവ.ഐ.ടി.ഐ യിലെ ഡി സിവില്‍ , ഇലക്ട്രീഷ്യൻ എന്നീ ദ്വിവത്സര മെട്രിക്‌ കോഴ്സുകളിലേക്കും ഏകവത്സര നോണ്‍മെടിക്‌ കോഴ്സായ വെല്‍ഡര്‍ ട്രേഡിലേയ്ക്കും അപേക്ഷ ക്ഷണിച്ചു. hitps:/itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയും
https://det keral.gov.in എന്ന വെബ്സൈറ്റിൽ ഉള്ള ലിങ്ക്‌ വഴിയും അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്‌. 2023 ഐടിഐ പ്രവേശനത്തിന്‌ അപേക്ഷിക്കാനുളള സമയ പരിധി ജൂലൈ 20 ന് അവസാനിക്കുന്നതാണെന്ന്‌ പ്രിൻസിപ്പൽ അറിയിച്ചു. സമര്‍പ്പിച്ച അപേക്ഷകളുടെ അസൽ സര്‍ട്ടിഫിക്കറ്റ്‌ പരിശോധന തൊട്ടടുത്ത സര്‍ക്കാര്‍ ഐ.ടി.ഐകളില്‍ പോയി പൂര്‍ത്തിയാക്കേണ്ടതാണ്‌. കൂടുതൽ വിവരങ്ങൾക്ക് : 0496 2537970

 

ഇന്റർവ്യൂ

ഗവ. മെഡിക്കൽ കോളേജ്, മാതൃശിശു സംരക്ഷണ കേന്ദ്രം കാസ്പിന് ( KASP ) കീഴിൽ വാർഡ് അസിസ്റ്റന്റ് ഗ്രേഡ് 1 തസ്തികയിലേക്ക് നിയമനം നടത്തുന്നു. 690 രൂപ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലികമായാണ് നിയമനം. യോഗ്യത : ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് /ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് /വി എച്ച് എസ് ഇ നഴ്‌സിംഗ്. പ്രായപരിധി : 45 വയസ്സിനു താഴെ. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 19ന്‌  രാവിലെ 11.30ന്‌ ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ നടത്തുന്ന ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു.

ഇന്റർവ്യൂ

ഗവ. മെഡിക്കൽ കോളേജ്, മാതൃശിശു സംരക്ഷണ കേന്ദ്രം കാസ്പിന് ( KASP ) കീഴിൽ സ്റ്റാഫ് നഴ്സ് ട്രെയിനികളെ നിയമിക്കുന്നു. ട്രെയിനിങ് കാലയളവിൽ പതിനായിരം രൂപ സ്റ്റൈപ്പൻഡ് നൽകും. യോഗ്യത : ഡി എം ഇ അംഗീകരിച്ച ബി എസ് സി നഴ്‌സിംഗ് / ജി എൻ എം . പ്രായപരിധി : 18-35 വയസ്സ് . താൽപര്യമുള്ള ഉദ്ദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 18ന്‌  രാവിലെ 11.30ന്‌ ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ നടത്തുന്ന ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു.

date