Skip to main content

വിലക്കയറ്റം: ജില്ലാ കളക്ടറുടെ സ്‌ക്വാഡ് പരിശോധന നടത്തി; 16 ക്രമക്കേടുകള്‍ കണ്ടെത്തി

പൊതുവിപണിയിലെ  വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ കളക്ടറുടെ സ്‌ക്വാഡ് ജില്ലയിലെ  എല്ലാ താലൂക്കുകളിലെയും  അരി, പലചരക്ക്, പച്ചക്കറി, പഴങ്ങള്‍ തുടങ്ങിയവ വിപണനം  ചെയ്യുന്ന കേന്ദ്രങ്ങളില്‍  പരിശോധന നടത്തി. 158 പരിശോധനകള്‍  നടത്തിയതില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്തതും  മതിയായ   ലൈസന്‍സുകള്‍ സൂക്ഷിക്കാത്തതും ഉള്‍പ്പെടെയുളള  16 ക്രമക്കേടുകള്‍  കണ്ടെത്തുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്നുളള  ദിവസങ്ങളിലും കര്‍ശനമായ പരിശോധനകള്‍ നടത്തുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ എം. അനില്‍ അറിയിച്ചു.  

date