Skip to main content

കാന്തപുരം ജി എം എൽ പി സ്‌കൂളിൽ വർണ്ണക്കൂടാരം ഉദ്ഘാടനം ചെയ്തു

 

കാന്തപുരം ജി എം എൽ പി സ്‌കൂളിൽ വർണ്ണക്കൂടാരത്തിന്റെ ഉദ്ഘാടനം കെ.എം സച്ചിൻ ദേവ് എം എൽ എ നിർവഹിച്ചു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടയിൽ അധ്യക്ഷത വഹിച്ചു. സമഗ്ര ശിക്ഷ അഭിയാൻ കേരള (എസ് എസ് കെ) സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി ബാലുശ്ശേരി ബി ആർ സി 10 ലക്ഷം രൂപ ചെലവഴിച്ചാണ് വർണ്ണക്കൂടാരം ഒരുക്കിയത്.

കുട്ടികളുടെ സർഗ്ഗശേഷി വളരാൻ ആവശ്യമായ വിവിധ ഇടങ്ങളും അത്യാധുനിക സൗകര്യങ്ങളോടെയുള്ള പാർക്കുമാണ് പദ്ധതിയിലൂടെ വിദ്യാലയത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലുളള മാതൃകാ പ്രീപ്രൈമറികളാണ് വർണ്ണക്കൂടാരത്തിലൂടെ ലക്ഷ്യമിടുന്നത്.

എസ് എസ് കെ കോഴിക്കോട് ഡി പി ഒ യമുന ടീച്ചർ പദ്ധതി വിശദീകരണം നടത്തി. ഹെഡ്മിസ്ട്രസ് പാത്തുമ്മ ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിജിൻ രാജ്, ജില്ലാ പഞ്ചായത്ത് മെമ്പർ ഐ പി രാജേഷ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ബിച്ചു ചിറക്കൽ, ശബ്ന ടീച്ചർ വള്ളിയോത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സാജിദ, എ ഇ ഒ ഗീത ടീച്ചർ, ബി പി സി മധുസൂദനൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. ക്ഷേമകാര്യ  സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ കെ അബ്ദുള്ള മാസ്റ്റർ സ്വാഗതവും പി പി ജസീന ടീച്ചർ നന്ദിയും പറഞ്ഞു.

date