Skip to main content

അറിയിപ്പുകൾ

അപേക്ഷ ക്ഷണിച്ചു

2023-24 വര്‍ഷം മെഡിക്കല്‍ എഞ്ചിനീയറിങ് പ്രവേശന പരിശീലനം നേടിയ വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് സാമ്പത്തിക സഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം ആഗസ്റ്റ് 25 വരെ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നും സൗജന്യമായി ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ 2023 സെപ്തംബര്‍ ഒന്നിന് വൈകുന്നേരം 4 മണിവരെ സ്വീകരിക്കും. വിശദ വിവരങ്ങള്‍ക്ക് സൈനിക ക്ഷേമ ഓഫീസില്‍ ബന്ധപ്പെടുക.

 

അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍ നിയമനത്തിന് എംഎസ്ഡബ്ല്യൂ/എം എ സോഷ്യോളജി/ എംഎ ആന്ത്രോപ്പോളജി പാസ്സായ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുകളാണുള്ളത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. മതിയായ അപേക്ഷകള്‍ പട്ടികവര്‍ഗ്ഗ വകുപ്പില്‍ നിന്നും ലഭിക്കാത്ത പക്ഷം മാത്രം പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരെ പരിഗണിക്കുന്നതാണ്. വനത്തിനുള്ളില്‍ കോളനികളില്‍ യാത്ര ചെയ്യുന്നതിനും നിയമനം നല്‍കുന്ന ഏത് പ്രദേശത്തും സമയക്രമം അനുസരിച്ചും വകുപ്പിന്റെ ആവശ്യകത അനുസരിച്ചും കോളനികള്‍ സന്ദര്‍ശിക്കാന്‍ സന്നദ്ധതയുള്ളവര്‍ മാത്രമെ ഈ നിയമനത്തിന് അപേക്ഷ നല്‍കേണ്ടതുള്ളൂ. കൂടിക്കാഴ്ച്ചക്ക് ശേഷം പ്രസിദ്ധീകരിക്കുന്ന റാങ്കിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷ ഫോറത്തിന് www.stdd.kerala.gov.in സന്ദര്‍ശിക്കുക. പൂരിപ്പിച്ച അപേക്ഷകൾ, നിശ്ചിത വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജുലൈ 31 നുള്ളില്‍ ജില്ലാ ഓഫീസില്‍ എത്തിക്കണം. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. പ്രതിമാസം 29,535 രൂപ ഓണറേറിയമായി അനുവദിക്കും. തെരഞ്ഞെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഒരു വര്‍ഷക്കാലം സ്ഥിരമായി ജോലി ചെയ്യാമെന്ന കരാറില്‍ ഏര്‍പ്പടേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495-2376364

 

ടെണ്ടറുകൾ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പ് വടകര അർബൺ ഐസിഡിഎസ് പ്രൊജക്ടിലെ 84 അങ്കണവാടികളിലേക്ക് 2022-23 വർഷത്തിലെ പ്രീസ്കൂൾ കിറ്റ് സാധനങ്ങൾ വിതരണം ചെയ്യുവാൻ താൽപ്പര്യമുള്ള സ്ഥാപനങ്ങൾ,വ്യക്തികൾ എന്നിവരിൽനിന്നും മത്സര സ്വഭാവമുള്ള ടെണ്ടറുകൾ ക്ഷണിച്ചു. പൂരിപ്പിച്ച ടെണ്ടർ ഫോറം ലഭിക്കേണ്ട അവസാന തിയ്യതി : ജൂലൈ 20  ഉച്ചക്ക് രണ്ട് മണി വരെ. ടെണ്ടറുകൾ അന്നേ ദിവസം ഉച്ചക്ക് ശേഷം മൂന്നു മണിക്ക് തുറക്കും. കൂടുതൽ  വിവരങ്ങൾക്ക് വടകര അർബൻ ഐസിഡിഎസ് പ്രൊജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 0496 2515176, 9048823876

date