Skip to main content

അറിയിപ്പുകൾ

 ദർഘാസുകൾ ക്ഷണിച്ചു

വടകര ഐ.സി.ഡി.എസ്  ശിശുവികസന  പദ്ധതി ഓഫീസറുടെ കാര്യാലയത്തിനു കീഴിലെ 124 അങ്കണവാടികളിലേക്ക്,  2022-23 സാമ്പത്തിക വർഷത്തെ  അങ്കണവാടി പ്രീസ്കൂൾ കിറ്റ് വാങ്ങി അങ്കണവാടികളിൽ വിതരണം ചെയ്യുന്നതിന് വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മൽസരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചു. പൂരിപ്പിച്ച ദർഘാസുകൾ ലഭിക്കേണ്ട അവസാന തിയ്യതി ജൂലൈ 21 ഉച്ചക്ക് രണ്ട് മണി. ദർഘാസുകൾ അന്നേ ദിവസം മൂന്ന് മണിക്ക് തുറക്കുന്നതാണ്. കൂടുതൽ  വിവരങ്ങൾക്ക് : 0496 2501822 
 

മസ്റ്ററിംഗ്‌ നടത്തണം

കേരള മദ്രസ്സാധ്യാപക ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ അനുവദിച്ച ഗുണഭോക്താക്കൾ ജൂലൈ 31നകം അക്ഷയ സെന്റർ  മുഖേന ബയോമെട്രിക് മസ്റ്ററിംഗ്‌ നടത്തണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കിയവരും മസ്റ്ററിംഗ്‌ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2966577.

 

സ്റ്റോക്ക്‌ ക്ലിയറന്‍സ്‌ മേള 

ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ്‌ കോഴിക്കോടിന്റെ ചെറൂട്ടി റോഡിലുള്ള ഖാദി ഗ്രാമ സൗഭാഗ്യ, കെ ജി എസ്‌ അറപ്പീടിക, ജി എസ്‌ നൊച്ചാട്‌ എന്നിവിടങ്ങളില്‍ ജൂലൈ 17 മുതല്‍ 22 വരെ സ്റ്റോക്ക്‌ ക്ലിയറന്‍സ്‌ മേള നടക്കും. ഖാദി തുണിത്തരങ്ങള്‍ക്ക്‌ 20 ശതമാനം മുതൽ 50 ശതമാനം വരെ ഡിസ്‌കൗണ്ട്  ലഭിക്കും.  കൂടുതൽ വിവരങ്ങൾക്ക് -04952366156

date