Skip to main content

കുരിയാടിയിലും ആവിക്കലും അടിയന്തിര കടല്‍ഭിത്തി നിര്‍മാണത്തിന് ഫണ്ട് അനുവദിച്ച് ഭരണാനുമതിയായി

 

വടകര മണ്ഡലത്തിലെ ആവിക്കലും കുരിയാടിയിലും കടല്‍ഭിത്തി നിര്‍മാണ പ്രവൃത്തിക്ക് ഭരണാനുമതിയായതായി കെ.കെ രമ എം എല്‍ എ അറിയിച്ചു. ആവിക്കലില്‍ 18ലക്ഷവും കുരിയാടിയില്‍ സബ്സെന്ററിനു മുന്‍പിലായി ചെറിയ ഭാഗം പൂര്‍ത്തീകരിക്കുന്നതിന് 10.3 ലക്ഷം രൂപയുമാണ് അനുവദിച്ചത്. ശക്തമായ മഴയിൽ കടല്‍ക്ഷോഭം നേരിടുന്ന പ്രദേശങ്ങള്‍ എം എല്‍ എ സന്ദര്‍ശിക്കുകയും പ്രദേശങ്ങളുടെ അവസ്ഥ വകുപ്പ് മന്ത്രിയെ നേരില്‍ കണ്ടു ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. 
 
തുടര്‍ന്ന് നടന്ന ജില്ലാ വികസന സമിതി യോഗങ്ങളില്‍ വിഷയമുന്നയിക്കുകയും, അടിയന്തിരമായി കടല്‍ഭിത്തി നിര്‍മിക്കേണ്ട സ്ഥലങ്ങളിലെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മേജര്‍ ഇറിഗേഷന്‍ വകുപ്പിന് നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ സമര്‍പ്പിക്കപ്പെട്ട നിര്‍ദ്ദേശങ്ങളില്‍ രണ്ടിടങ്ങളിലാണ് ഇപ്പോള്‍ ഫണ്ട് അനുവദിച്ച് ഭരണാനുമതിയായത്. കുരിയാടിയിലെ കടല്‍ഭിത്തി നിര്‍മാണം ഉടന്‍ തുടങ്ങുമെന്നും ഇതിനായി ഊരാളുങ്കല്‍ സൊസൈറ്റിക്ക് കരാര്‍ നല്‍കിയതായും എം.എല്‍.എ അറിയിച്ചു.

date