Skip to main content

പൊതുവിപണിയിൽ പരിശോധന നടത്തി

 

പച്ചക്കറി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില വർധിച്ചു വരുന്ന സാഹചര്യത്തിൽ ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പൊതുവിപണിയിൽ പരിശോധന നടത്തി. കക്കോടി, ചേളന്നൂർ, കാക്കൂർ, നന്മണ്ട എന്നീ സ്ഥലങ്ങളിലെ പലചരക്ക്, പച്ചക്കറി മൊത്ത ചില്ലറ വ്യാപാര കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ ഒരേ സാധനത്തിന് വ്യത്യസ്ത വില ഈടാക്കുക, വിലവിവര പട്ടിക പ്രദർശിപ്പിക്കാതിരിക്കുക തുടങ്ങിയ ക്രമക്കേടുകൾ കണ്ടതിനെ തുടർന്ന് നിയമ നടപടി സ്വീകരിക്കുന്നതിന് നോട്ടീസ് നൽകി.

തക്കാളിക്ക് 90 മുതൽ 100 രൂപ വരെ വാങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വില ഏകീകരിച്ച് വില്പന നടത്തുന്നതിനും വില്പന വില പൊതുജനങ്ങൾ കാണത്തക്ക വിധം പ്രദർശിപ്പക്കുന്നതിനും കർശന നിർദ്ദേശം നൽകി. ജില്ലാ സപ്ലൈ ഓഫീസർ ബിന്ദു എസ്.ഒ, കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസർ കെ. മനോജ് കുമാർ, റേഷനിംഗ് ഇൻസ്പെക്ടർമാരായ സുരേഷ്.വി, അൽത്താഫ് അഹമ്മദ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. കൃത്രിമ വിലക്കയറ്റം, പൂഴ്ത്തിവെപ്പ് എന്നിവ തടയുന്നതിന് വിപണി പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

date