Skip to main content

എന്റെ കേരളം പ്രദർശന വിപണന മേള : മാധ്യമ പുരസ്‌കാരങ്ങൾ നാളെ വിതരണം ചെയ്യും 

 

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി ഏർപ്പെടുത്തിയ മാധ്യമ പുരസ്‌കാരങ്ങൾ നാളെ ( ജൂലൈ 15 ) വിതരണം ചെയ്യും. കാലിക്കറ്റ് പ്രസ് ക്ലബ്ബിൽ രാവിലെ 11.30 ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അവാർഡുകൾ വിതരണം ചെയ്യും. ജില്ലാ കലക്ടർ എ.ഗീത സന്നിഹിതയായിരിക്കും. 

ദൃശ്യ മാധ്യമങ്ങളിലെ മികച്ച റിപ്പോർട്ടർക്കുള്ള പുരസ്‌കാരം കേരള വിഷൻ ന്യൂസ് കോഴിക്കോട് ബ്യൂറോ ചീഫ് റിയാസ് കെ എം ആറും മികച്ച ക്യാമറമാനുള്ള പുരസ്‌കാരം 24 ന്യൂസിലെ സീനിയർ ക്യാമറമാൻ പ്രവീൺ ധർമശാലയുമാണ് നേടിയത്‌. അച്ചടി മാധ്യമങ്ങളിലെ മികച്ച റിപ്പോർട്ടർക്കുള്ള പുരസ്‌കാരം ദേശാഭിമാനി കോഴിക്കോട് ബ്യൂറോ ചീഫ് പി.പി സതീഷ് കുമാറിനും മികച്ച ന്യൂസ് ഫോട്ടോഗ്രാഫർക്കുള്ള പുരസ്‌കാരം ദീപികയിലെ ഫോട്ടോഗ്രാഫർ രമേശ് കോട്ടൂളിക്കും ലഭിച്ചു. ദേശാഭിമാനിക്കാണ് അച്ചടി മാധ്യമങ്ങളിലെ സമഗ്ര കവറേജിനുള്ള പുരസ്‌കാരം. ദൃശ്യ മാധ്യമങ്ങളിലെ സമഗ്ര കവറേജിനുള്ള പുരസ്‌കാരം മീഡിയവണ്ണിനാണ്. പുരസ്കാര ജേതാക്കൾക്ക് പ്രശസ്തി പത്രവും ഫലകവും സമ്മാനിക്കും. 

2023 മെയ് 12 മുതൽ 18 വരെയാണ് കോഴിക്കോട് ബീച്ചിൽ എന്റെ കേരളം പ്രദർശന വിപണന മേള സംഘടിപ്പിച്ചത്.

date