Skip to main content

ഇന്നലെ രക്ഷപ്പെടുത്തിയത് നാലായിരത്തില്‍ അധികം ആളുകളെ

ശക്തമായ മഴ മൂലം വീടുകളിലും മറ്റു താഴ്ന്ന പ്രദേശങ്ങളിലും ഒറ്റപ്പെട്ട നാലായിരത്തോളം ആളുകളെയാണ് ഇന്നലെ രക്ഷപ്പെടുത്തിയത്. ഫയര്‍ഫോഴ്‌സ്, ദേശീയ ദുരന്തനിവാരണ സേന, പൊലീസ്, നാട്ടുകാര്‍, വിവിധ സന്നദ്ധ സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടത്തിയത്. തിരൂര്‍ പുറത്തൂരില്‍ നിന്ന് മാത്രം മൂവായിരത്തില്‍ അധികം പേരെയാണ് രക്ഷപ്പെടുത്തിയത്.
കടലുണ്ടിപ്പുഴയില്‍ നിന്നും വെള്ളം കയറിയതിനാല്‍ ഒറ്റപ്പെട്ട് പോയ കോട്ടക്കല്‍ മറ്റത്തൂരങ്ങാടി പാറപ്പുറത്ത് നിന്നും 410 പേരെ രക്ഷപ്പെടുത്തി. ഈ പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ട് നില്‍ക്കുകയാണ്. അപ്രതീക്ഷിതമായി രാത്രിയില്‍ കരകവിഞ്ഞതിനാല്‍ ഇവിടെയുള്ളവര്‍ക്ക് മാറി താമസിക്കാന്‍ കഴിഞ്ഞില്ല.
 സഹായം വശ്യപ്പെട്ട് നിരവധി അഭ്യര്‍ഥനകളാണ് കണ്‍ട്രോള്‍ റൂമിലും ജില്ലാ കലക്ടറുടെ ഫേസ്ബുക്ക് പേജിലും ദുരന്തനിവാരണ വകുപ്പിന്റെ വാട്‌സ്ആപ് നമ്പറിലും ഇന്നലെ ലഭിച്ചത്. ഇതെല്ലാം ഉടന്‍ ബന്ധപ്പെട്ടവര്‍ക്ക് കൈമാറി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി. ജില്ലാ കലക്ടര്‍ അമിത് മീണ,,  ദുരന്തനിവാരണ വിഭാഗത്തിലെ ജീവനക്കാര്‍ക്കൊപ്പം നിന്ന് ദുരിതാശ്വാസ - രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേല്‍കി. ജില്ലാ പൊലീസ് മേധാവി കെ പ്രതീഷ് കുമാര്‍, അസി കലക്ടര്‍ വികല്‍പ് ഭരദ്വാജ് എന്നിവര്‍ ദുരന്തനിവാരണ വിഭാഗത്തിലെത്തി മേല്‍നോട്ടം വഹിച്ചു. വിവിധ സേനാവിഭാഗങ്ങളെ അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് വിവിധ സ്ഥലങ്ങളില്‍ വിന്യസിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും ജില്ലാ പൊലീസ് മേധാവി മുന്‍കൈയ്യെടുത്തു.

 

date