Skip to main content

സുഭിക്ഷ കേരളം: ജൈവ പച്ചക്കറി കൃഷിക്ക്‌ തുടക്കമായി 

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ജൈവ പച്ചക്കറി കൃഷിയുമായി ദി കാലിക്കറ്റ് ടൗൺ സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക്. സംസ്ഥാന സർക്കാരിന്റെ മൂന്നാം നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി സഹകരണ വകുപ്പ് സംസ്ഥാനത്ത് 500 ഏക്കർ സ്ഥലത്ത് സഹകരണ സ്ഥാപനങ്ങൾ മുഖേന കൃഷി ചെയ്യുവാൻ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബാങ്കും ജൈവ പച്ചക്കറികൃഷിയുടെ ഭാഗമാവുന്നത്.

വെണ്ട, പച്ചമുളക്, തക്കാളി, മത്തൻ, കുമ്പളം, കയ്പ, പീച്ചിങ്ങ, ചുരങ്ങ, പടവലം, ചീര, വഴുതിന, പപ്പായ തുടങ്ങിയവ പൂർണ്ണമായും ജൈവവളങ്ങൾ മാത്രം ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്.

മെഡിക്കൽ കോളേജിന് സമീപം ഒരേക്കർ സ്ഥലത്ത്  ആരംഭിച്ച കൃഷിയുടെ തൈ നടീൽ ഉദ്ഘാടനം തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ നിർവ്വഹിച്ചു. ബാങ്ക് ചെയർമാൻ ടി.വി. നിർമ്മലൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ കെ മോഹൻ, സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ വാസന്തി.കെ.ആർ തുടങ്ങിയവർ പങ്കെടുത്തു. ബാങ്ക് ജനറൽ മാനേജർ ഇ.സുനിൽ കുമാർ സ്വാഗതവും അസിസ്റ്റന്റ് ജനറൽ മാനേജർ ബിജു നന്ദിയും പറഞ്ഞു.

date