Skip to main content

റോഡ് ഉദ്‌ഘാടനം ചെയ്തു

 

ഹാർബർ എഞ്ചിനീറിങ് ഫണ്ടിൽ നിന്നും 19.3 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച അഴിയൂർ പഞ്ചായത്തിലെ മൂന്നാം വാർഡിലെ ചൂടിക്കോട്ട കോട്ടയിത്താഴ റോഡ് കെ.കെ.രമ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ടി.കെ.അനിൽകുമാർ, കെ.വി.രാജൻ മാസ്റ്റർ, കെ.ഭാസ്കരൻ, പ്രഭാകരൻ ഇ.ടി.കെ എന്നിവർ സംസാരിച്ചു.
വാർഡ്‌മെമ്പർ ഫിറോസ് കാളാണ്ടി സ്വാഗതവും കോവുക്കൽ വിജയൻ നന്ദിയും പറഞ്ഞു.

date