Skip to main content

ടി.ബി മുക്ത് ഭാരത്: ജില്ലാ ടി.ബി കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി

 

ടി.ബി മുക്ത് ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ടി.ബി ഓഫീസറും അഡീഷണൽ ഡയറക്ടറുമായ ഡോ. പിയൂഷ് നമ്പൂതിരിപ്പാട് ജില്ലാ ടി.ബി കേന്ദ്രം സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. ടി.ബി രോഗം തുടക്കത്തിൽ തന്നെ കണ്ടെത്തി ആവശ്യമായ ചികിത്സയും പരിചരണവും നൽകേണ്ടതുണ്ടെന്നും ആവശ്യമാണെങ്കിൽ പുനരധിവാസം സാധ്യമാക്കണമെന്നും അദ്ദേഹം നിർദേശിച്ചു. 

ജില്ലയിലെ എയ്ഡ്സ് പ്രതിരോധ മേഖലയിൽ ജോലി ചെയ്യുന്നവർക്കായി നടത്തിയ പരിശീലനം ഡോ. പിയൂഷ് നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. 

ജില്ലാ ടി.ബി ഓഫീസർ ഡോ. നവ്യ, സ്റ്റേറ്റ് ടി.ബി കോർഡിനേറ്റർ ഡോ. ഹർഷ, ഡബ്ലു.എച്ച്.ഒ പ്രതിനിധി ഡോ. അനൂപ്, ഡബ്ല്യു ആന്റ് സി ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. പ്രമോദ് എന്നിവർ പങ്കെടുത്തു. പരിശീലനത്തിൽ പങ്കെടുത്തവർക്ക്  സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

date