Skip to main content

അറിയിപ്പുകൾ

അപേക്ഷ ക്ഷണിച്ചു.

ഫിഷറീസ്‌ വകുപ്പ്‌ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി പദ്ധതി (2023-24) യുടെ വിവിധ ഘടക പദ്ധതികളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. കുളങ്ങളിലെ ശാസ്ത്രീയ മത്സ്യകൃഷി ( തിലാപ്പിയ, ആസാംവാള, വരാല്‍, അനബാസ്‌) ശുദ്ധജല കാര്‍പ്പ്‌ മത്സ്യകൃഷി, പടുതാകുളങ്ങളിലെ മത്സ്യകൃഷി (വരാൽ,ആസാംവാള, അനബാസി), റീ-സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം (തിലാപ്പിയ), ബയോഫ്ളോക്ക്‌ മത്സ്യകൃഷി രിലാപ്പിയ, വനാമി, വരാല്‍, ആസാം വാള), കൂടുകളിലെ മത്സ്യകൃഷി (തിലാപ്പിയ, കരിമീന്‍, മറൈൻ ഫിഷ്‌-സീബാസ്‌), ഓരുജല കുളങ്ങളിലെ പൂമീന്‍, കരിമീന്‍, ചെമ്മീന്‍ കൃഷി എന്നിവയാണ്‌ വിവിധ ഘടക പദ്ധതികള്‍. എല്ലാ പദ്ധതികളുടെയും നിശ്ചിത മാതൃകയിലുള്ള അപേക്ഷഫോറം കോന്നാട്‌ ബീച്ചിലുള്ള മത്സ്യ കർഷക വികസന ഏജന്‍സിയിലും, വടകര, കൊയിലാണ്ടി, ബേപ്പൂർ, വെള്ളയില്‍, താമരശ്ശേരി എന്നീ മത്സ്യഭവനുകളില്‍ നിന്നും ലഭ്യമാണ്‌. പൂരിപ്പിച്ച അപേക്ഷകള്‍ അനുബന്ധ രേഖകൾ സഹിതം ജൂലൈ 31ന്‌ വൈകുന്നേരം അഞ്ച് മണി വരെ ബന്ധപ്പെട്ട ഓഫീസുകളില്‍ സ്വീകരിക്കുന്നതാണ്‌. കൂടുതൽ വിവരങ്ങൾക്ക് : 0495 - 2381430 

അപേക്ഷ ക്ഷണിച്ചു

പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത്‌ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രോജക്ട്‌ നം.49/24 ലൈബ്രറി നവീകരണം-ലൈബ്രറികള്‍ക്ക്‌ കമ്പ്യൂട്ടര്‍, പ്രിന്റർ അനുവദിക്കല്‍ പദ്ധതിയുമായി ബന്ധപ്പെട്ട്‌ ബ്ലോക്കിന്‌ കീഴിലെ പഞ്ചായത്തുകളിലെ ലൈബ്രറി കൗൺസിൽ അംഗീകാരമുള്ള വായനശാലകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നേരത്തെ അനുവദിക്കപ്പെട്ടവര്‍ക്ക്‌ അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടായിരിക്കുന്നതല്ല. നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷകള്‍ ജൂലൈ 27 ന് വൈകീട്ട്‌ അഞ്ച് മണി വരെ പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫീസില്‍ സ്വീകരിക്കും. അപേക്ഷയുടെ മാതൃകക്കും കൂടുതല്‍ വിവരങ്ങൾക്കും : 0496 2620305.

ക്വട്ടേഷനുകൾ ക്ഷണിച്ചു

കോഴിക്കോട്‌ ആര്‍ട്ട്‌ ഗ്യാലറി ആൻഡ് കൃഷ്ണമേനോന്‍ മ്യൂസിയത്തിലെ കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്ന 12 മരങ്ങളുടെ ചില്ലകള്‍ പ്രൂണ്‍ ചെയ്യുന്നതിന് താല്പര്യമുള്ള വൃക്തികള്‍, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ നൽകുന്ന കവറിന്‌ പുറത്ത്‌ "മ്യൂസിയം കോമ്പൗണ്ടിൽ സ്ഥിതിചെയുന്ന 12 എണ്ണം മരങ്ങളുടെ ചില്ലകൾ പ്രൂണ്‍ ചെയ്യുന്ന പ്രവൃത്തിയുടെ ക്വട്ടേഷന്‍" എന്ന്‌ എഴുതിയിരിക്കണം. ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തിയ്യതി ആഗസ്റ്റ് മൂന്നിന് വൈകുന്നേരം മൂന്ന് മണിവരെ. അന്നേ ദിവസം വൈകുന്നേരം 3.30ന്‌ ക്വട്ടേഷന്‍ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് : 0495 2381253

date