Skip to main content

വാർഡിലൊരു ചെറുകാട് - തിരുവള്ളൂരിൽ ഓക്സിജൻ പാർലർ പദ്ധതി തുടങ്ങി

 

ലോകം ശുദ്ധവായു ദൗർഭല്യത്തിലേക്ക് നീങ്ങുന്ന അപകടകരമായ അവസ്ഥയെ കുറിച്ച് ജനകീയ ബോധവൽകരണത്തിനും പ്രതിരോധത്തിനും വേണ്ടി
തിരുവള്ളൂർ  ഗ്രാമപഞ്ചായത്തിലെ ഇരുപതു വാർഡുകളിലും ഓക്സിജൻ പാർലർ എന്ന പേരിൽ ചെറുകാട് നിർമ്മാണത്തിന് വള്ള്യാട് ചുവ്വാംവെള്ളി താഴയിൽ തുടക്കമായി. 

തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് ഘട്ടം ഘട്ടമായി കാർബൺ ന്യൂട്രൽ മേഖലയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ഗ്രാമപഞ്ചായത്ത് ആവിഷ്കരിച്ച ജൈവ ചത്വരം പദ്ധതിയുടെ ഭാഗമായാണ് ഓക്സിജൻ പാർലർ നടപ്പാക്കുന്നത്.

സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് അംഗം കെ.വി.ഗോവിന്ദൻ പരിപാടി ഉദ്ഘാടനം ചെയ്തു.  ജൈവപരിപാലന സമിതി ജില്ലാ കോഡിനേറ്റർ കെ.പി. മഞ്ജു മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് എഫ്.എം മുനീർ, ക്ഷേമ കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ പി.അബ്ദുറഹ്മാൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ കെ.വി.ഷഹനാസ് , ജനപ്രതിനിധികളായ കെ.സി. നബീല , ബവിത്ത് മലോൽ, പി.പി.രാജൻ, ബി.എം.സി കൺവീനർ ടി.കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു.

date