Skip to main content

വള്ളങ്ങളുടെ രജിസ്ട്രേഷൻ 19ന് ആരംഭിക്കും

ആലപ്പുഴ: ഓഗസ്റ്റ് 12ന് നടക്കുന്ന 69-ാമത് നെഹ്റു ട്രോഫി വളളംകളിക്ക് മുന്നോടിയായുളള വള്ളങ്ങളുടെ രജിസ്ട്രേഷൻ ജൂലൈ 19 മുതൽ 25 വരെ നടത്തും. ചുണ്ടൻ വള്ളങ്ങളിലെ തുഴച്ചിൽക്കാർക്ക് തിരിച്ചറിയൽ കാർഡ് നൽകുന്നതിനുള്ള ഫോറം രജിസ്ട്രേഷനും സബ് കളക്ടറുടെ ഓഫീസിൽ നിന്നും വിതരണം ചെയ്യും.  

ക്യാപ്റ്റൻമാർ ഫോറം പൂരിപ്പിച്ച് ഓഗസ്റ്റ് ഒന്നിനകം ആലപ്പുഴ ബോട്ട് ജെട്ടിക്ക് എതിർ വശത്തുള്ള മിനി സിവിൽസ്റ്റേഷൻ അനക്സിന്റെ രണ്ടാം നിലയിലുള്ള ഇറിഗേഷൻ ഡിവിഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ എത്തിക്കണമെന്ന് എൻ.ടി.ബി.ആർ. ഇൻഫ്രാസ്ട്രക്ചർ കമ്മറ്റി കൺവീനറായ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഫോൺ: 0477 2252212.

date