Skip to main content

ദുരന്ത നിവാരണം : ഇന്‍ഫര്‍മേഷന്‍ ഗൈഡ് പുറത്തിറക്കി 

 

നാദാപുരം ഗ്രാമ പഞ്ചായത്തില്‍ ദുരന്തം ഉണ്ടായാല്‍ അടിയന്തരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചുള്ള വിശദാംശങ്ങളും ബന്ധപ്പെടേണ്ട വിവിധ വകുപ്പുകളുടെ നമ്പറുകളും ഉൾപ്പെടുത്തി 
ഇന്‍ഫര്‍മേഷന്‍ ഗൈഡ് പുറത്തിറക്കി.
പഞ്ചായത്തിലുള്ളതും ജില്ലാ തലത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ ദുരന്ത നിവാരണ പ്രവര്‍ത്തന രംഗത്തുള്ളവരുടെ സഹായം ലഭിക്കുന്ന വിവിധ ഓഫീസുകളുടെ ഫോണ്‍ നമ്പറുകളാണ് ഗൈഡിൽ ഉൾപെടുത്തിയത്.

ദുരന്ത നിവാരണ ഇൻഫർമേഷൻ ഗൈഡ് പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി പ്രകാശനം ചെയ്തു . വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ സി.കെ നാസര്‍. എം സി സുബൈര്‍, ജനീദ ഫിര്‍ദൗസ്, വാര്‍ഡ്‌ മെമ്പര്‍ കുഞ്ഞിരാമന്‍, അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമനന്ദൻ, റിസോർസ് പേഴ്സൺ അസ്‌ല, മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ പരിപാടിയിൽ പങ്കെടുത്തു .

date