Skip to main content

റോഡ്‌  ഉദ്ഘാടനം ചെയ്തു

 

നാദാപുരം ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിൽ പണി പൂർത്തീകരിച്ച വിഷ്ണുമംഗലം അമ്പലം റോഡിന്റെ ഉദ്‌ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  വി.വി മുഹമ്മദലി നിർവഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ മസ്ബൂബ ഇബ്രാഹിം വി.എ.സി അധ്യക്ഷത വഹിച്ചു.

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 4 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് പണി പൂർത്തീകരിച്ചത്. ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റ് അഖില മര്യാട്ട്,വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.കെ നാസർ, മെമ്പർ വി അബ്ദുൽ ജലീൽ, വാർഡ് വികസന സമിതി കൺവീനർ ജാഫർ തുണ്ടിയിൽ, വികസന സമിതി അംഗങ്ങളായ സി.വി ഇബ്രാഹിം, കൃഷ്ണൻ അങ്ങേക്കരായി, തങ്കമണി, സുജന, ദീന, പ്രദേശവാസികൾ എന്നിവർ സംബന്ധിച്ചു.

date