Skip to main content

മറവൻതുരുത്ത് ഡിവിഷനിൽ ഉപതിരഞ്ഞെടുപ്പ് ഓഗസ്റ്റ് 10ന്

കോട്ടയം: ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വൈക്കം ബ്ലോക്ക് പഞ്ചായത്ത് മറവൻതുരുത്ത് ഡിവിഷനിലെ  വോട്ടെടുപ്പ് ഓഗസ്റ്റ് 10ന് നടക്കും. രാവിലെ ഏഴു മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ് നടക്കുക. ജൂലൈ 22 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. ജൂലൈ 24ന് നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. ജൂലൈ 26 വരെ സ്ഥാനാർത്ഥിത്വം പിൻവലിക്കാം.  വോട്ടെണ്ണൽ ഓഗസ്റ്റ് 11 ന് രാവിലെ 10 മുതൽ നടക്കും. ഇത് സംബന്ധിച്ചുള്ള പ്രവർത്തനങ്ങൾക്കായുള്ള ആലോചനായോഗം തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ജിയോ ടി. മനോജിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്നു.

 

date