Skip to main content

മാർക്കറ്റ് കെട്ടിട നിർമാണത്തിന് തുടക്കമായി

ആലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്തിൽ ബഹുനില മാർക്കറ്റ് കെട്ടിട നിർമ്മാണോദ്ഘാടനം എച്ച്. സലാം എം.എൽ.എ.  നിർവഹിച്ചു.ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റിയ മാർക്കറ്റിന്റെ ബാക്കിയുള്ള സ്ഥലത്താണ് ആധുനിക സൗകര്യങ്ങളോടെയുള്ള ബഹുനില കെട്ടിടം നിർമ്മിക്കുക.പതിറ്റാണ്ടുകൾക്ക് മുമ്പ് മാക്കിയിൽ കുടുംബം മാർക്കറ്റിനായി വിട്ടു നൽകിയ ഇവിടെ ആദം കുട്ടി മെമ്മോറിയ പബ്ലിക് മാർക്കറ്റ് എന്ന പേരിലാകും മാർക്കറ്റ് പ്രവർത്തിക്കുക.

താഴത്തെ നിലക്കും ഒന്നാം നിലക്കുമായി പഞ്ചായത്ത് 79.65 ലക്ഷം രൂപയാണ് ചെലവഴിക്കുക. താഴത്തെ നിലയിൽ മാർക്കറ്റ്, ഷോപ്പിങ് കോംപ്ലക്സ് എന്നിവയും, ഒന്നാം നിലയിൽ പാതയോര വിശ്രമ കേന്ദ്രവും ജനകീയ ഭക്ഷണശാലയും പൂർത്തിയാക്കും. പാർക്കിങ്, ശുചീകരണ സംവിധാനങ്ങളും ഉണ്ടാകും. അടുത്ത നിലയുടെ നിർമ്മാണത്തിന് എം.എൽ.എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് പണം അനുവദിച്ച് ആധുനിക സംവിധാനങ്ങളോടെയുള്ള കോൺഫറൻസ് ഹാളും നിർമ്മിക്കും.

ചടങ്ങിൽ പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ജി. സൈറസ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാകേഷ്, ജില്ലാ പഞ്ചായത്തംഗം ഗീതാ ബാബു, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ പി. പി. ആന്റണി, എൻ. കെ. ബിജുമോൻ, സുലഭ ഷാജി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ എം. ഷീജ,പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയർ പ്രിയ, പഞ്ചായത്ത് സെക്രട്ടറി വി. എം. സജി മറ്റു ജനപ്രതിനിധികൾ തുങ്ങിയവർ പങ്കെടുത്തു.

date