Skip to main content

സെമിനാർ സംഘടിപ്പിക്കുന്നു

 

ജില്ലയിലെ വിവിധ ഓഫീസുകളിലെ സ്റ്റേറ്റ് പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർമാരേയും അപ്പീൽ അധികാരകളേയും ഉൾപ്പെടുത്തി വിവരാവകാശ നിയമം സംബന്ധിച്ച് സെമിനാർ സംഘടിപ്പിക്കുന്നു. ചീഫ് ഇൻഫർമേഷൻ കമ്മീഷണർ ഡോ.വിശ്വാസ് മേത്ത, കമ്മീഷൻ അംഗങ്ങളായ എ അബ്ദുൾ ഹക്കീം, ഡോ. കെ എം ദിലീപ് എന്നിവരുടെ സാന്നിധ്യത്തിലാണ് സെമിനാർ. ജൂലൈ 21 നു  ഉച്ചക്ക് 2.30 ന് സിവിൽ സ്റ്റേഷനിലെ ജില്ലാ പ്ലാനിങ്ങ് ഓഫീസ് ഹാളിലാണ് സെമിനാർ നടക്കുക.  നിർദേശം ലഭിച്ച ജീവനക്കാർ സെമിനാറിൽ പങ്കെടുക്കണമെന്ന് ഡെപ്യൂട്ടി കലക്ടർ (ജനറൽ) അറിയിച്ചു.

date