Skip to main content

അറിയിപ്പുകൾ

ട്രസ്റ്റി നിയമനം 

കൊയിലാണ്ടി താലൂക്ക്‌ എടക്കയില്‍ തെരു ശ്രീ. മഹാഗണപതി ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേയ്ക്ക്‌ നിയമിക്കപ്പെടുന്നതിന്‌ ഹിന്ദുമത ധര്‍മ്മ സ്ഥാപന നിയമ പ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷകൾ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ 31ന് വൈകീട്ട്‌ അഞ്ച് മണിക്ക്‌ മുമ്പായി മലബാര്‍ ദേവസ്വം ബോര്‍ഡ്‌ കോഴിക്കോട്‌ അസിസ്റ്റന്റ്‌ കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷാ ഫോറത്തിനും മറ്റ്‌ വിശദ വിവരങ്ങള്‍ക്കുമായി വകുപ്പിന്റെ കോഴിക്കോട്‌ ഡിവിഷന്‍ ഇന്‍സ്പെക്ടറുടെ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്‌. അപേക്ഷാ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ www.malabardevaswom.kerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്‌. ഫോൺ : 0495 2374547 

ലേലം നടത്തുന്നു 

കോഴിക്കോട് സിറ്റിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ അതാത് സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ ഉത്തരവാദിത്വത്തിൽ സൂക്ഷിച്ചിട്ടുള്ള എൻ ഡി പി എസ് ആക്ട് കേസിൽ ഉൾപ്പെട്ട എട്ട്  വാഹനങ്ങളുടെ ലേലം ജൂലൈ 25 ന് രാവിലെ 11 മണി മുതൽ 3.30 വരെ ഓൺലൈനായി നടത്തും. എം എസ് ടി സിയുടെ വെബ്‌സൈറ്റായ  www.mstcecommerce.com മുഖേനയാണ് ലേലം ചെയ്യുക. ലേലത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ വെബ് സൈറ്റിൽ എം എസ് ടി സിയുടെ നിബന്ധനകൾക്ക് വിധേയയമായി BUYER ആയി രജിസ്റ്റർ ചെയ്ത് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2722673 

അപേക്ഷ ക്ഷണിച്ചു

2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമ പ്രകാരം സാമൂഹ്യാഘാത പഠനം നടത്തുന്നതിന് ജില്ലാ തലത്തിൽ പഠന ഏജൻസികളുടെ പാനൽ  രൂപീകരിക്കുന്നതിന് അർഹരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഈ മേഖലയിൽ സാമൂഹിക പ്രത്യാഘാത പഠനം നടത്തുന്നതിനും പഠന റിപ്പോർട്ടും സാമൂഹിക ആഘാതം തരണം ചെയ്യുന്നതിനുള്ള പദ്ധതി തയ്യാറാക്കുന്നതിനും അവഗാഹമുള്ള പരിചയസമ്പന്നരായ വ്യക്തികളായിരിക്കണം. അർഹതയുള്ളവർ പ്രവർത്തി പരിചയവും സാങ്കേതിക അറിവും തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം ജൂലൈ 31ന് മൂന്നു മണിക്ക് മുമ്പായി ജില്ലാ കലക്ടർ, കലക്ടറേറ്റ് കോഴിക്കോട്, സിവിൽ സ്റ്റേഷൻ പി.ഒ - 673020 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് കലക്ടറേറ്റിലെ ലാൻഡ് അക്വിസിഷൻ സെക്ഷനുമായി ബന്ധപ്പെടുക.

date