Skip to main content

അറിയിപ്പുകൾ

പ്രവേശന പരീക്ഷ

കേരള മീഡിയ അക്കാദമിയിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സ് 2023-24 ബാച്ചിന്റെ പ്രവേശന പരീക്ഷ ജൂലൈ 22 ന് ഓൺലൈനായി നടക്കും. പോർട്ടൽ ലിങ്കും, അഡ്മിറ്റ് കാർഡുമായി ബന്ധപ്പെട്ട മറ്റു നിർദ്ദേശങ്ങളും അപേക്ഷകർക്ക് ഇ-മെയിലായി അയച്ചിട്ടുണ്ട്. ഇ-മെയിൽ ലഭിക്കാത്തവർ ജൂലൈ 21ന് വൈകീട്ട് അഞ്ചിന് മുമ്പ് അക്കാദമിയുമായി ബന്ധപ്പെടേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ : 0484-2422275, 9645090664

സൗജന്യ കമ്പ്യൂട്ടർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് കീഴിൽ നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ്.സി എസ് ടി കെൽട്രോൺ മുഖാന്തിരം നടത്തുന്ന സൈബർ സെക്യൂർഡ് വെബ് ഡിപ്ലോയമെന്റ് അസോസിയേറ്റ് എന്ന സൗജന്യ കമ്പ്യൂട്ടർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷം ദൈർഘ്യമുള്ള കോഴ്ലേക്ക് പ്ലസ് ടു / ഡിഗ്രി / ഡിപ്ലോമ പാസ്സായ എസ്.സി എസ്.ടി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്‌ : 8590605275, 0495-2301772.

ലേലം ചെയ്യുന്നു

കോഴിക്കോട് കുടുംബ കോടതിയുടെ 2016 ജൂൺ 21 ലെ സി.എം.പി (ഇ എക്സ് ഇ ) 442/2015 ഇൻ എം.സി -89/2013 നമ്പർ വാറണ്ട് പ്രകാരം വളയനാട് വില്ലേജിൽ റി സ 40/6 ൽ ഉൾപ്പെട്ട 0.248 ഹെക്ടർ സ്ഥലത്തിന്റെ 1/4 ഓഹരി ലേലം ചെയ്യുന്നു. ജൂലൈ 27 ന് രവിലെ 11 മണിക്ക് വളയനാട് വില്ലജ് ഓഫീസിൽ നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് : 0495 2372966.

date