Skip to main content

വസ്തു ലേലം ചെയ്യും

എം.എ.സി.റ്റി. കുടിശ്ശിക തുക വസൂലാക്കുന്നതിന് ഉടുമ്പന്‍ചോല താലൂക്കില്‍ കല്‍കൂന്തല്‍ വില്ലേജില്‍ നെടുങ്കണ്ടം കരയിലെ 21223 നമ്പര്‍ തണ്ടപ്പേരില്‍പ്പെട്ടതും സര്‍വേ നമ്പര്‍ 77/161 ല്‍ ഉള്‍പ്പെട്ടതുമായ 0.20.24 ഹെക്ടര്‍ വസ്തു സെപ്റ്റംബര്‍ 13 ന് കല്‍കൂന്തല്‍ വില്ലേജ് ഓഫീസില്‍ വെച്ച് ലേലം ചെയ്യും. ലേലം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് കല്‍കൂന്തല്‍ വില്ലേജ് ഓഫീസറുമായി ബന്ധപ്പെടണമെന്ന് നെടുങ്കണ്ടം ആര്‍ ആര്‍ തഹസില്‍ദാര്‍ അറിയിച്ചു.

*തപാല്‍ ബാധ്യത കുടിശ്ശിക തുക വസൂലാക്കുന്നതിന് ഉടുമ്പന്‍ചോല താലൂക്കിലെ പൂപ്പാറ വില്ലേജില്‍ പന്നിയാര്‍ കരയിലെ 564 നമ്പര്‍ തണ്ടപ്പേരില്‍പ്പെട്ടതും സര്‍വേ നമ്പര്‍ 68/1 ല്‍ ഉള്‍പ്പെട്ടതുമായ 0.242 ഹെക്ടര്‍ വസ്തു ആഗസ്റ്റ് 24 ന് പൂപ്പാറ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ലേലം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് പൂപ്പാറ വില്ലേജ് ഓഫീസറുമായി ബന്ധപ്പെടണമെന്ന് നെടുങ്കണ്ടം ആര്‍ ആര്‍ തഹസില്‍ദാര്‍ അറിയിച്ചു.

*ലേബര്‍ ബാധ്യത, കെ എസ് ഇ ബി ബാധ്യത തുടങ്ങിയ കുടിശ്ശിക തുക വസൂലാക്കുന്നതിന് പീരുമേട് താലൂക്കിലെ പെരിയാര്‍ വില്ലേജില്‍ 68 നമ്പര്‍ തണ്ടപ്പേരില്‍പ്പെട്ടതും സര്‍വേ നമ്പര്‍ 286 ല്‍ ഉള്‍പ്പെട്ടതുമായ 13.9014 ഹെക്ടര്‍ വസ്തു സെപ്റ്റംബര്‍ 19 ന് രാവിലെ 11 മണിക്ക് പീരുമേട് താലൂക്ക് ഓഫീസില്‍ ലേലം ചെയ്യുമെന്ന് പീരുമേട് തഹസില്‍ദാര്‍ അറിയിച്ചു.

date