Skip to main content

അറിയിപ്പുകൾ 

ഇന്റർവ്യൂ  

തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) 2023-25 എം.ബി.എ. (ഫുൾ ടൈം) ബാച്ചിലേക്ക് ഏതാനും ഒഴിവുളള സീറ്റുകളിലേയ്ക്ക് ജൂലൈ 22ന്  രാവിലെ 10 മണി മുതൽ ഒരു മണി വരെ ഇന്റർവ്യൂ നടത്തുന്നു. കേരള സർവകലാശാലയുടെയും, എ.ഐ.സി.ടി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവൽസര കോഴ്സിൽ ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്സ്, ലോജിസ്റ്റിക്സ് എന്നിവയിൽ ഡ്യൂവൽ സ്പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കും, ഫിഷറീസ് സ്കോളർഷിപ്പിന് അർഹതയുളള വിദ്യാർത്ഥികൾക്കും പ്രത്യേക സീറ്റ് സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. എസ്.ടി വിദ്യാർത്ഥികൾക്ക് സർക്കാർ യൂണിവേഴ്സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭ്യമാണ്. 50 ശതമാനം മാർക്കിൽ കുറയാതെയുളള ബിരുദമാണ് അടിസ്ഥാന യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് : www.kicma.ac.in ,ഫോൺ: 8281743442/ 8547618290 

വാക്ക് ഇൻ ഇന്റർവ്യൂ

പട്ടികവർഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ ജില്ലയിൽ പ്രവർത്തിക്കുന്ന വിവിധ പ്രീമെട്രിക്ക് ഹോസ്റ്റലുകളിലെ വിദ്യാർത്ഥികൾക്ക് വ്യക്തിത്വ  വികസനം, സ്വഭാവ രൂപീകരണം, പഠനശേഷി വർധിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളിൽ കൗൺസലിംഗ് നൽകുന്നതിനും, കരിയർ ഗൈഡൻസ് നൽകുന്നതിനും 2023-24 അധ്യയന വർഷം വനിതാ സ്റ്റുഡന്റ് കൗൺസിലറെ നിയമിക്കുന്നു. കരാർ അടിസ്ഥാനത്തിൽ താത്കാലികമായാണ്  നിയമനം. യോഗ്യത : എം.എ സൈക്കോളജി, എം.എസ്.ഡബ്ല്യു (സ്റ്റുഡന്റ് കൗൺസിലിംഗിൽ പരിശീലനം നേടിയവരായിരിക്കണം) എം.എസ്.സി സൈക്കോളജി. കേരളത്തിന് പുറത്തുള്ള സർവകലാശാലകളിൽ നിന്ന് യോഗ്യത നേടിയവർ തുല്യത സർട്ടിഫിക്കറ്റ് ഹാജരാക്കണം. പ്രായപരിധി  2023 ജനുവരി ഒന്നിന് 25 നും 45നും മധ്യേ. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസ ഹോണറേറിയം 18,000 രൂപ ഉണ്ടായിരിക്കും.  ജില്ലയിലെ സ്ഥിരതാമസക്കാരായ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വനിതകൾക്ക് മുൻഗണന നൽകുന്നതാണ്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ആഗസ്റ്റ് രണ്ടിന് രാവിലെ 10.30ന് ജില്ലാ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2376364.

date