Skip to main content

റോഡ് പരിസരത്ത് മാലിന്യം തള്ളിയതിന്  പിഴ ചുമത്തി 

 

നാദാപുരം ഗ്രാമപഞ്ചായത്തിലെ കുമ്മങ്കോട് ഹെൽത്ത് സെൻറിന് സമീപമുള്ള കനാൽ റോഡ് പരിസരത്ത് മാലിന്യം നിക്ഷേപിച്ചതിന്
കടയുടമയിൽ നിന്ന് പിഴ ഈടാക്കി.

ആരോഗ്യ വകുപ്പ് നടത്തിയ  പരിശോധനയിൽ കട ഉടമ മാലിന്യം തള്ളിയതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് പഞ്ചായത്ത് സെക്രട്ടറിക്ക്
ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2500 രൂപ പിഴയിട്ടു. ഫീൽഡ് പരിശോധനക്ക് താലൂക്ക് ഹെൽത്ത് ഇൻസ്‌പെക്ടർ സുരേന്ദ്രൻ കല്ലേരി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സി കുഞ്ഞുമുഹമ്മദ്, നഴ്സ് കെ ഷൈമ, ആശാവർക്കർ പി ഉഷ, എന്നിവർ നേതൃത്വം നൽകി.

date