Skip to main content

പ്രീ പ്രൈമറി അധ്യാപകർക്കായി വൈബ് ശില്പശാല 

 

കെ.കെ.രമ എം.എൽ.എ യുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വൈബിന്റെ നേതൃത്വത്തിൽ വടകര നിയോജകമണ്ഡലത്തിലെ പ്രീപ്രൈമറി അധ്യാപകർക്കായി നടത്തുന്ന ശില്പശാല "കളിയും കഥയും" ജൂലൈ 22 ന് രാവിലെ 10 മണി മുതൽ മടപ്പള്ളി ഗവ:വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ  നടക്കും.കെ.കെ.രമ എം.എൽ.എ പരിപാടി ഉദ്‌ഘാടനം ചെയ്യും.

പരിപാടിയിൽ വിദ്യാഭ്യാസ വിദഗ്ധർ  വ്യത്യസ്ത സെഷനുകൾ കൈകാര്യം ചെയ്യും. വടകര മണ്ഡലത്തിലെ അംഗീകാരമുള്ളതും, സ്കൂൾ അധികൃതർ നടത്തുന്നതുമായ മുഴുവൻ പ്രീ പ്രൈമറി അധ്യാപകർക്കും ശില്പശാലയിൽ പങ്കെടുക്കാമെന്ന് വൈബ് ഭാരവാഹികൾ അറിയിച്ചു. വിശദവിവരങ്ങൾക്കായി 9188857597 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

date