Skip to main content

നാട്ടുമാവുകളുടെ ജനിതക  വൈവിധ്യ കേന്ദ്രം: ഉദ്ഘാടനം 22ന്

ജില്ലാ പഞ്ചായത്ത് ചട്ടുകപ്പാറയിൽ ആരംഭിക്കുന്ന കൺവെൻഷൻ സെൻററായ ആരൂഢത്തിന് ചുറ്റുമായുള്ള രണ്ടര ഏക്കർ ഭൂമി നാട്ടുമാവുകളുടെ ജനിതക വൈവിധ്യ സംരക്ഷണ കേന്ദ്രമായി മാറുന്നു. ജൂലൈ 22ന് ഉച്ചക്ക് രണ്ട് മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും. ദേശീയ മാമ്പഴ ദിനത്തിൽ അൻപതിനം നാട്ടുമാവിൻ തൈകളാണ് നടുക. തരിശായി കിടക്കുന്ന ഈ പ്രദേശത്തെ ഹരിതാഭമാക്കുക, അന്യം നിന്നു പോകുന്ന നാട്ടുമാവുകളെ സംരക്ഷിക്കുക എന്നിവയാണ് ലക്ഷ്യം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ശേഖരിക്കുന്ന മാവുകളാണ് നട്ടു പരിപാലിക്കുക. 'നാട്ടുമാഞ്ചോട്ടിൽ' കൂട്ടായ്മയാണ് മാവുകളെ വർഗീകരിച്ച് എത്തിക്കുന്നതും സംരക്ഷിക്കുന്നതും.
നാട്ടുമാവുകളുടെ സംരക്ഷണത്തിനായി ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച നാട്ടുമാവിൻ തോട്ടം പദ്ധതിയിലൂടെ തയ്യാറാക്കുന്ന നാട്ടുമാവുകളും രണ്ടാംഘട്ട പ്രവർത്തനമായി ഇവിടെ നട്ട് സംരക്ഷിക്കും. പദ്ധതി പൂർത്തിയാകുമ്പോൾ നൂറിലധികം നാട്ടുമാവുകൾ സംരക്ഷിക്കപ്പെടുന്ന കേന്ദ്രമായി ഇവിടം മാറും

date