Skip to main content

വാക് ഇൻ ഇന്റർവ്യൂ

പട്ടികവർഗ വികസന വകുപ്പിന് കീഴിൽ ജില്ലയിലെ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ/ പ്രീമെട്രിക് ഹോസ്റ്റൽ എന്നിവിടങ്ങളിലെ കുട്ടികൾക്ക് കൗൺസലിങ്, കരിയർ ഗൈഡൻസ് എന്നിവ നൽകുന്നതിന് ഒരു വർഷത്തേക്ക് സ്റ്റുഡന്റ് കൗൺസലർമാരെ നിയമിക്കുന്നു. എം എ സൈക്കോളജി/ എം എസ് ഡബ്ല്യു (സ്റ്റുഡന്റ്‌സ് കൗൺസലിങ്ങിൽ പരിശീലനം നേടിയവരായിരിക്കണം), എം എസ് സി സൈക്കോളജി എന്നിവയാണ് യോഗ്യത. കേരളത്തിന് പുറത്തുള്ള സർവ്വകലാശാലകളിൽ നിന്ന് യോഗ്യത നേടിയവർ തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം. എം എസ് സി ക്ലിനിക്കൽ/ കൗൺസലിങ് സൈക്കോളജി, എം എസ് ഡബ്ല്യു സൈക്യാട്രിക് സോഷ്യൽ വർക്ക് എന്നീ യോഗ്യതയുള്ളവർക്ക് മുൻഗണന. പ്രായം 2023 ജനുവരി ഒന്നിന് 25നും 45നും ഇടയിൽ. താൽപര്യമുള്ളവർ ആഗസ്റ്റ് ഒന്നിന് രാവിലെ 10.30ന് കണ്ണൂർ ഐ ടി ഡി പി ഓഫീസിൽ നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിന് സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഹാജരാകണം. പട്ടികവർഗ വിഭാഗത്തിൽപെട്ട നിശ്ചിത യോഗ്യതയും നൈപുണ്യവും കഴിവുമുള്ള ഉദ്യോഗാർഥികൾക്ക് വെയിറ്റേജ് മാർക്ക് ഉണ്ടായിരിക്കും. ഫോൺ: 0497 2700357.

date