Skip to main content

അറിയിപ്പുകൾ 

നവകേരളം കർമ്മ പദ്ധതിയുടെ ജില്ലാ മിഷൻ യോഗം

നവകേരളം കർമ്മ പദ്ധതിയുടെ ജില്ലാ മിഷൻ യോഗം ജൂലൈ 26ന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും. നവകേരളം കർമ്മപദ്ധതിയിൽ ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, ആർദ്രം, ലൈഫ്, വിദ്യാകിരണം എന്നീ മിഷനുകളുടെ പ്രവർത്തനങ്ങളുടെ വിലയിരുത്തലും ഭാവി പ്രവർത്തനങ്ങളും തയ്യാറാക്കുന്നതിന് വേണ്ടിയാണ് യോഗം ചേരുന്നത്. 

താല്‍ക്കാലിക നിയമനം

ഗവ. മെഡിക്കൽ കോളേജ്, മാതൃശിശു സംരക്ഷണ കേന്ദ്രം കാസ്പിന് ( KASP) കീഴിൽ  നഴ്സിംഗ് അസിസ്റ്റന്റിനെ നിയമിക്കുന്നു. 65 വയസ്സിനു താഴെ പ്രായമുള്ള ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും നഴ്സിംഗ് അസിസ്റ്റന്റുമാരായി വിരമിച്ചവർക്ക് അപേക്ഷിക്കാം. ദിവസക്കൂലി അടിസ്ഥാനത്തിൽ താൽക്കാലികമായാണ് നിയമനം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 25ന്‌  രാവിലെ 11.30ന്‌ ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ നടത്തുന്ന ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു.
 

പോളിടെക്നിക്‌  പ്രവേശന കൗൺസിലിംഗ് 

വയനാട്‌ ജില്ലയിലെ മീനങ്ങാടി, മേപ്പാടി, മാനന്തവാടി ഗവ. പോളിടെക്നിക്‌ കോളേജുകളില്‍ രണ്ടാം വര്‍ഷ ക്ലാസുകളിലേക്ക്‌ ലാറ്ററല്‍ എന്‍ട്രി വഴി പ്രവേശനത്തിന്‌ അപേക്ഷ സമര്‍പ്പിച്ച്‌ റാങ്ക്‌ ലിസ്റ്റിൽ ഉള്‍പ്പെട്ടവര്‍ക്കുള്ള പ്രവേശന കൗൺസിലിംഗ് ജൂലൈ 25ന് മീനങ്ങാടി ഗവ. പോളിടെക്നിക്‌ കോളേജില്‍ നടക്കും. പ്ലസ്‌ ടു / വി എച്ച്‌ എസ്‌ ഇ വിഭാഗത്തില്‍ വയനാട്‌ ജില്ലയില്‍ പ്രവേശനത്തിന്‌ കൗൺസിലിംഗ് രജിസ്ട്രേഷന്‍ നടത്തിയിട്ടുള്ള എല്ലാ അപേക്ഷകരും രാവിലെ 8.30 മുതൽ 9.30 വരെയും ഐ ടി ഐ, കെ ജി സി ഇ വിഭാഗത്തിൽ കൗൺസിലിംഗ് രജിസ്ട്രേഷൻ
നടത്തിയിട്ടുള്ള എല്ലാ അപേക്ഷകരും രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക്‌ 12  മണി വരെയും സ്പോട്ട്‌ രജിസ്‌ട്രേഷൻ ചെയ്ത് രക്ഷകര്‍ത്താവിനൊപ്പം കൗൺസിലിംഗിൽ പങ്കെടുക്കേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 04936 247420

date