Skip to main content

മഞ്ഞപ്പുഴ -രാമൻപുഴ പുനരുജ്ജീവനം : ശില്പശാല  ജൂലൈ 25 ന്

 

നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ബാലുശ്ശേരി മണ്ഡലത്തിലെ മഞ്ഞപ്പുഴ -രാമൻപുഴ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് ശില്പശാല സംഘടിപ്പിക്കുന്നു. ജൂലൈ 25 ന് ഉച്ചക്ക് രണ്ട് മണിക്ക് ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നവകേരളം കർമ്മ പദ്ധതി കോഡിനേറ്റർ ടി എൻ സീമ ശില്പശാല ഉദ്ഘാടനം ചെയ്യും. കെ.എം സച്ചിൻദേവ് എംഎൽഎ അധ്യക്ഷത വഹിക്കും. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വികെ അനിത സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ നവകേരളം കർമ്മ പദ്ധതി പ്രോഗ്രാം ഓഫീസർ വി രാജേന്ദ്രൻ ഹരിത കേരളം മിഷന്റെ ഇടപെടലുകളെക്കുറിച്ച് സംസാരിക്കും. നവകേരളം അസിസ്റ്റന്റ് കോഡിനേറ്റർ എബ്രഹാം കോശി പഠന റിപ്പോർട്ട് അവതരിപ്പിക്കും. മാലിന്യമുക്തം നവകേരളവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെക്കുറിച്ച്  ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ ഗൗതമൻ എം കെ എ എസ് അവതരണം നടത്തും.

date