Skip to main content

പൗണ്ട്കടവ്, കരിക്കകം സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിട ശിലാസ്ഥാപനം ഇന്ന് (ജൂലൈ 21)

പൗണ്ട് കടവ് ഗവ.എച്ച്.ഡബ്ല്യൂ.എല്‍.പി സ്‌കൂളിന്റെയും കരിക്കകം ഗവ. എച്ച്.എസ്സിന്റെയും കെട്ടിട നിര്‍മാണോദ്ഘാടനം ഇന്ന് (ജൂലൈ 21) കടകംപള്ളി സുരേന്ദ്രന്‍ എം. എല്‍. എ നിര്‍വഹിക്കും. കഴക്കൂട്ടം നിയോജകമണ്ഡലത്തെ മികച്ച വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുന്നതിന് മണ്ഡലത്തിലെ എല്ലാ പൊതുവിദ്യാലയങ്ങളുടെയും സര്‍ക്കാര്‍ കോളേജുകളുടെയും അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തന്നതിന്റെ ഭാഗമായാണ് സ്‌കൂളുകളില്‍ പുതിയ കെട്ടിടങ്ങള്‍ ഒരുങ്ങുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും 1 കോടി വിനിയോഗിച്ചാണ് പൗണ്ട്കടവ് ഗവ.എച്ച്.ഡബ്ല്യൂ.എല്‍.പി സ്‌കൂളിന്റെ നിര്‍മാണം നടത്തുന്നത്. 2 കോടി വിനിയോഗിച്ചാണ് കരിക്കകം സര്‍ക്കാര്‍ ഹൈസ്‌കൂളിന് കെട്ടിടം നിര്‍മ്മിക്കുന്നത്. പൗണ്ട് കടവ് എല്‍.പി സ്‌കൂളില്‍ രാവിലെ 9 മണിക്ക് നടക്കുന്ന പരിപാടിയില്‍ തിരുവനന്തപുരം നഗരസഭാ കൗണ്‍സിലര്‍ ജിഷ ജോണ്‍ അധ്യക്ഷത വഹിക്കും. കരിക്കകം സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ വൈകിട്ട് 3 മണിക്ക് നടക്കുന്ന പരിപാടിയില്‍  കൗണ്‍സിലര്‍ ഡി. ജി കുമാരന്‍ അധ്യക്ഷനാകും.

date