Skip to main content

അറിയിപ്പുകൾ 

ദർഘാസ് ക്ഷണിച്ചു 

തൂണേരി ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിനു കീഴിലെ 194 അങ്കണവാടികളിലേക്ക്, 2022-23 സാമ്പത്തിക വർഷം അങ്കണവാടി പ്രീ സ്കൂൾ കുട്ടികൾക്ക് ജെംസ്, ജെംസ് ആക്റ്റിവിറ്റി ബുക്ക് എന്നിവ പ്രിന്റ് ചെയ്ത് വിതരണം ചെയ്യുന്നതിനായി വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മത്സരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചു. അടങ്കൽ തുക 1,37,000 രൂപ. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തിയ്യതി: ആഗസ്റ്റ് നാലിന് ഉച്ചക്ക് രണ്ട് മണി വരെ. അന്നേ ദിവസം ഉച്ചക്ക് മൂന്ന് മണിക്ക് ദർഘാസുകൾ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് : 7025174038  

ഹ്രസ്വകാല കോഴ്‌സ് പരിശീലനം

കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പൈതണ്‍, ഓട്ടോകാഡ് (സിവില്‍), സി പ്ലസ് പ്ലസ് , ജി എസ് ടി ഫയലിങ്ങ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. കുടുതല്‍ വിവരങ്ങള്‍ക്ക്:  0495 2370026, 8891370026

അപേക്ഷ ക്ഷണിച്ചു 

വിമുക്തഭടന്മാരുടെ ആശ്രിതരായ പെണ്മക്കള്‍ക്ക് 2023 ലെ നേഴ്സിംഗ് കോഴ്സ് പ്രവേശനത്തിനായി അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷാ ഫോറവും പ്രോസ്പെക്റ്റസും ആരോഗ്യവകുപ്പ് ഡയറക്ടറുടെ വെബ് സൈറ്റില്‍ ലഭ്യമാണ്. പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസ്സായ യോഗ്യരായവരുടെ അപേക്ഷകള്‍ ശുപാര്‍ശ ചെയ്യുന്നതിനായി ജൂലൈ 27 ന് മുമ്പായി സമര്‍പ്പിക്കണം. നിശ്ചിത തിയ്യതിക്ക് ശേഷം സമര്‍പ്പിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ലെന്ന് ജില്ല സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക: ഫോൺ: 0495- 2771881

date