Skip to main content

 'തിളക്കം 23 ' ആദരിക്കൽ ചടങ്ങ് നാളെ 

 

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ  മികച്ച നേട്ടം കൈവരിച്ച പഞ്ചായത്തുകളെ വടകര ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആദരിക്കുന്നു. 'തിളക്കം 23 ' എന്ന പേരിൽ നാളെ (ജുലൈ 22) വൈകീട്ട്  മൂന്ന് മണിക്ക് വടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലാണ് ആദരിക്കൽ ചടങ്ങ് നടക്കുക. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗിരിജ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത്   വൈസ് പ്രസിഡന്റ് വി കെ സന്തോഷ്‌കുമാർ അധ്യക്ഷത വഹിക്കും. ബ്ലോക്ക് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷൻമാർ, മെമ്പർമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ ചടങ്ങിൽ സംബന്ധിക്കും. 

2022-23 വർഷത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച നേട്ടം കൈവരിച്ച ഗ്രാമപഞ്ചായത്തുകളെയും ജീവനക്കാരെയും ചടങ്ങിൽ ആദരിക്കും. വടകര ബ്ലോക്കിന് കീഴിൽ ഏറ്റവും കൂടുതൽ തൊഴിൽദിനങ്ങൾ പൂർത്തിയാക്കിയതിനുള്ള എവറോളിങ് ട്രോഫിക്ക് ഏറാമല ഗ്രാമപഞ്ചായത്ത് അർഹരായി. 23 ദിവസത്തിനുള്ളിൽ ഒരു കുടുംബത്തിന് 100 തൊഴിൽ ദിനങ്ങൾ നൽകി ദേശീയ അംഗീകാരം ഉൾപ്പെടെ കരസ്ഥമാക്കിയിരുന്നു ഏറാമല ഗ്രാമപഞ്ചായത്ത്. തൊഴിലുറപ്പ് പദ്ധതി  മികച്ച രീതിയിൽ ഉപയോഗിച്ച് നേട്ടം കൈവരിച്ച അഴിയൂർ, ഒഞ്ചിയം, ചോറോട് പഞ്ചായത്തുകളെയും ചടങ്ങിൽ ആദരിക്കും.

date