Skip to main content

ഓക്‌സിലിയറി നഴ്‌സിംഗ്-മിഡ് വൈഫ്‌സ് കോഴ്‌സിന് സംവരണം

കോട്ടയം: ആരോഗ്യവകുപ്പിന്റെ ജെ.പി.എച്ച്്.എൻ. ട്രെയിനിംഗ് സെന്ററുകളിൽ ഓക്‌സിലിയറി നഴ്‌സിംഗ് ആൻഡ് മിഡ് വൈഫ്‌സ് കോഴ്‌സിന് പെൺകുട്ടികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചിരുന്നു. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം. ഓരോ സെന്ററിലും ഒരു സീറ്റ് വീതം വിമുക്തഭടന്മാരുടെ ആശ്രിതർക്കായി സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷഫോമും പ്രോസ്‌പെക്ടസും ആരോഗ്യവകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റിൽ (www.dhskerala.gov.in) ലഭ്യമാണ്. കോട്ടയം ജില്ലയിൽ രജിസ്റ്റർ ചെയ്ത വിമുക്തഭടന്മാർ/വിമുക്തഭടന്മാരുടെ വിധവകൾ എന്നിവരുടെ ആശ്രിതർക്ക് ആരോഗ്യവകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റ് മുഖേന ജൂലൈ 31നകം അപേക്ഷിക്കാം. അപേക്ഷയുടെ പകർപ്പും വിമുക്തഭട തിരിച്ചറിയൽ കാർഡ്, ഡിസ്ചാർജ് ബുക്ക് എന്നിവയുടെ പകർപ്പുകളും ഓഗസ്റ്റ് രണ്ടിനകം ജില്ലാ സൈനികക്ഷേമ ഓഫീസിൽ നൽകണം

date