Skip to main content

ആരോഗ്യ സംരക്ഷണത്തിന് കര്‍ക്കിടക കഞ്ഞിക്കൂട്ട്

മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് മുഴപ്പിലങ്ങാട് ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ആരോഗ്യ കര്‍ക്കിടകം 2023 പദ്ധതിയുടെ ഭാഗമായി കര്‍ക്കിടക കഞ്ഞിക്കൂട്ട് വിതരണം ചെയ്തു. പഞ്ചായത്തിലെ 300 പേര്‍ക്കാണ് സൗജന്യമായി കഞ്ഞിക്കൂട്ട് ലഭ്യമാക്കുന്നത്. കര്‍ക്കിടക മാസത്തെ ആരോഗ്യ സംരക്ഷണം ആയുര്‍വേദത്തിലൂടെ എന്നതാണ് പദ്ധതിയുടെ സന്ദേശം. ഗ്രാമപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷവും 300 പേര്‍ക്ക് വിതരണം ചെയ്തിരുന്നു. 23 ആയുര്‍വേദ ചേരുവകള്‍ അടങ്ങിയ ഔഷധി കര്‍ക്കിടക കഞ്ഞിക്കൂട്ടാണ് വിതരണം ചെയ്യുന്നത്. പാകം ചെയ്യുന്ന കഞ്ഞിയില്‍ മരുന്ന് കൂട്ട് 10 ഗ്രാം ചേര്‍ത്ത് കഴിക്കുകയാണ് ചെയ്യേണ്ടത്. കര്‍ക്കിടകത്തിലെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തില്‍ ആരോഗ്യ ബോധവല്‍ക്കരണ ക്ലാസുകളും മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി വിജേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ വി റജീന അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ എം റീജ, അറത്തില്‍ സുന്ദരന്‍, വാര്‍ഡ് അംഗം കെ ലക്ഷ്മി, മുഴപ്പിലങ്ങാട് ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ് അരവിന്ദ്, എച്ച് എം സി പ്രതിനിധി തുടങ്ങിയവര്‍ പങ്കെടുത്തു.
 

date