Skip to main content

കൊട്ടിയൂരിലെ ദുരിതാശ്വാസ ക്യാമ്പ് ദേവസ്വം ഹാളിലേക്ക് മാറ്റും; വീട് നഷ്ടപ്പെട്ട 50 കുടുംബങ്ങള്‍ക്ക്; താല്‍ക്കാലിക താമസസൗകര്യമൊരുക്കി

ജില്ലയില്‍ ഇരിട്ടി താലൂക്കില്‍ കൊട്ടിയൂര്‍ വില്ലേജിലെ അവശേഷിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് കൊട്ടിയൂര്‍ ദേവസ്വം ഹാളിലേക്ക് മാറ്റും. നിലവില്‍ ക്യാമ്പ് പ്രവര്‍ത്തിക്കുന്നത് നീണ്ടുനോക്കി ഐജെഎംഎച്ചഎ്‌സഎസിലാണ്. ഓണാവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ക്യാമ്പിന്റെ സ്ഥലം മാറ്റാന്‍ തീരുമാനിച്ചത്. പകരം സംവിധാനമാകുന്നതുവരെ ദേവസ്വം ഹാളിലേക്ക് ക്യാമ്പ് മാറ്റാനാണ് തീരുമാനിച്ചിട്ടുള്ളത്. 11 കുടുംബങ്ങളിലെ 31 പേരാണ് ക്യാമ്പില്‍ തുടരുന്നത്. പൂര്‍ണമായി വാസയോഗ്യമല്ലാതായതിനാല്‍ വീട്ടിലേക്ക് തിരിച്ചുപോകാന്‍ കഴിയാത്ത കുടുംബങ്ങളാണിത്. ഇവരെ വാടക വീടുകള്‍ കണ്ടെത്തി മാറ്റാനാണ് ആലോചിക്കുന്നത്. 

ഇരിട്ടി താലൂക്കില്‍ 50ഓളം കുടുംബങ്ങളുടെ വീട് പൂര്‍ണമായി തകര്‍ന്നതോ വാസയോഗ്യല്ലാത്തതോ ആണ്. ഐജെഎംഎച്ചഎ്‌സഎസി ക്യാമ്പിലെ എട്ടും  വിളമന വില്ലേജില്‍ 17, അയ്യന്‍കുന്ന് 5, കീഴൂര്‍ 7ഉം കുടുംബങ്ങളെയാണ് വാടക വീടുകള്‍ കണ്ടെത്തി മാറ്റിപ്പാര്‍പ്പിച്ചത്. ഇവരെ താല്‍ക്കാലികമായി വാടക വീടുകളില്‍ മാറ്റിപ്പാര്‍പ്പിച്ചതായി ഇരിട്ടി തഹസില്‍ദാര്‍ കെ കെ ദിവാകരന്‍ പറഞ്ഞു. മറ്റുള്ളവര്‍ ബന്ധുവീടുകളിലും മറ്റുമായാണ് കഴിയുന്നത്. സ്‌പോണ്‍സര്‍ഷിപ്പ് വഴിയോ പ്രാദേശിക സഹകരണത്താലോ ഈ ചെലവ് കണ്ടെത്താനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

date