Skip to main content

യൂത്ത്ഫെസ്റ്റ് 2023: എന്‍ട്രികള്‍ ക്ഷണിച്ചു

വിദ്യാര്‍ഥികള്‍ക്കിടയില്‍ എച്ച്‌ഐവി/എയ്ഡ്സിനെക്കുറിച്ച് അവബോധം ഉണ്ടാകുക എന്ന ലക്ഷ്യത്തോടെ  കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയും സംസ്ഥാന  ആരോഗ്യ കുടുംബക്ഷേമവകുപ്പും വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 12 ന് ആചരിക്കുന്ന അന്താരാഷട്ര യുവജന ദിനത്തിന് മുന്നോടിയായി ജില്ലാതലമത്സരങ്ങള്‍ നടത്തുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി (എട്ട്, ഒന്‍പത്, 11, ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക്) ക്വിസ് മത്സരവും കോളജ് വിദ്യാര്‍ഥികള്‍ക്കായി (17നും 25നും ഇടയില്‍ പ്രായമുള്ളവര്‍) നാടകം, റീല്‍സ് എന്നീ ഇനങ്ങളിലും മത്സരം നടത്തുന്നു. ക്വിസ് മത്സരത്തിന് ഒരു സ്‌കൂളില്‍ നിന്നും ഒരു ടീമിന് പങ്കെടുക്കാം. ഐടിഐ, പോളിടെക്നിക്, ആര്‍ട്സ് ആന്‍ഡ് സയന്‍സ്, പ്രൊഫഷണല്‍ കോളജ് തുടങ്ങി എല്ലാ കോളജുകള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. വിജയികള്‍ക്ക് ക്യാഷ് പ്രൈസ് നല്‍കും. ക്വിസ് മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000, 4000, 3000 രൂപയും നാടക മസരത്തിന് 8000, 5000, 3000 രൂപയും, റീല്‍സിന് 1000 ,750, 500 രൂപയുമാണ് സമ്മാന തുക. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ dacopathanamthitta@gmail.com എന്ന മെയിലിലേക്കോ 9496109189 എന്ന വാട്സാപ്പ് നമ്പരിലേക്കോ പേര്, വയസ്, പഠിക്കുന്ന കോഴ്സ്, സ്ഥാപനത്തിന്റെ പേര്, പങ്കെടുക്കുന്ന ഇനം, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം ആഗസ്റ്റ് രണ്ടിന് വൈകുന്നേരം അഞ്ചിന് മുന്‍പായി രജിസ്റ്റര്‍ ചെയ്യണം. മത്സരങ്ങള്‍ നടത്തുന്ന തീയതി, സ്ഥലം, സമയം എന്നിവ പിന്നീട് അറിയിക്കുമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതകുമാരി അറിയിച്ചു.   (പിഎന്‍പി 2736/23)

date