Skip to main content

ശബ്‌ദമില്ലാത്തവരുടെ ശബ്ദമായി റാനിയ 

 

കോഴിക്കോട് കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ 300-ാം യാത്ര പൂർത്തീകരിക്കുന്നതിന്റെ ആഘോഷത്തിൽ ശബ്‌ദമില്ലാത്തവരുടെ ശബ്ദമായി മാറി റാനിയ. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഭിന്നശേഷിക്കാരായ ഒട്ടേറെ ആളുകൾ പങ്കെടുത്തിരുന്നു. ഇവർക്കായാണ് കോരങ്ങാട് ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയായ റാനിയ മന്ത്രിയുടെ പ്രസംഗം ഉൾപ്പെടെ ആംഗ്യഭാഷയിൽ അവതരിപ്പിച്ചത്.

കെ എസ് ആർ ടി സി ടൂറിസം ബജറ്റ് സെൽ ബധിര മൂക വിഭാഗത്തിൽപ്പെട്ടവർക്കായി ഒരുക്കിയ  പ്രത്യേക മൂന്നാർ യാത്രയിൽ പങ്കാളികളായ ഇവരെ  പരിപാടിയിലേക്ക് ക്ഷണിച്ചിരിന്നു. റാനിയയുടെ കുടുംബവും പരിപാടിയിൽ പങ്കെടുത്തു.

സംസാരശേഷിയില്ലാത്ത  മാതാപിതാക്കൾക്ക് വേണ്ടിയാണ്  റാനിയ   ആംഗ്യഭാഷ പഠിച്ചത്.  മന്ത്രി പി.എ മുഹമ്മദ്‌ റിയാസ് റാനിയയെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

date