Skip to main content

കാർട്ടൂണിസ്റ്റ് ശങ്കർ മ്യൂസിയത്തിൽ എക്സിബിഷനു  തുടക്കം

ആലപ്പുഴ: കാർട്ടൂണിസ്റ്റ് ശങ്കറിന്റെ 121-ാം ജന്മദിനത്തോടനുബന്ധിച്ച് കായംകുളം കാർട്ടൂണിസ്റ്റ് ശങ്കർ സ്മാരക ദേശീയ കാർട്ടൂൺ മ്യൂസിയത്തിൽ എക്സിബിഷൻ ആരംഭിച്ചു. നഗരസഭ അധ്യക്ഷ പി. ശശികല എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. ഒരുമാസം നീണ്ടു നിൽക്കുന്ന പ്രദർശനമാണ് കേരള ലളിതകലാ അക്കാദമിയും സാംസ്കാരിക വകുപ്പും നഗരസഭയും ചേർന്ന് സംഘടിപ്പിച്ചിരിക്കുന്നത്. 

കായംകുളം ശങ്കർ സ്മാരക മ്യൂസിയത്തിൽ നടന്ന ചടങ്ങിൽ കേരള ലളിതകലാ അക്കദമി സെക്രട്ടറി ബാലമുരളികൃഷ്ണ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ ജെ. ആദർശ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എസ്.  കേശുനാഥ്, പി. എസ് സുൽഫിക്കർ, കൗൺസിലർമാരായ സൂര്യ ബിജു, ആർ. ബിജു, ഷെമി മോൾ, ബിജു നസറുള്ള, കാർട്ടൂണിസ്റ്റ് പ്രേംജിത്ത്, എ. ജെ ഫിലിപ്പ്, കാർട്ടൂണിസ്റ്റ് സുധീർനാഥ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date