Skip to main content

ആശ്വാസം പദ്ധതിയില്‍ അപേക്ഷിക്കാം.

കോട്ടയം: സ്വയം തൊഴില്‍ വായ്പ എടുക്കുന്നതിന് ധനസഹായം അനുവദിക്കുന്ന ആശ്വാസം പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഈട്  വയ്ക്കാന്‍ സ്വന്തമായി വസ്തുവോ വീടോ ഇല്ലാത്തവര്‍ക്കാണ് 25000 രൂപ ധനസഹായം നല്‍കുന്നത്. അപേക്ഷകര്‍ 40 ശതമാനമോ അതില്‍ കൂടുതലോ ഭിന്നശേഷി ഉള്ളവരായിരിക്കണം. വികലാംഗ കോര്‍പ്പറേഷനില്‍ നിന്നോ മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ ഇതേ ആവശ്യത്തിന് ധനസഹായം ലഭിച്ചവരാകരുത്.  തീവ്ര ഭിന്നശേഷിത്വം ബാധിച്ചവര്‍, ഭിന്ന ശേഷിക്കാരായ വിധവകള്‍, ഗുരുതര രോഗം ബാധിച്ച ഭിന്നശേഷിക്കാര്‍, 14 വയസ് തികഞ്ഞ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കള്‍, മുതിര്‍ന്ന ഭിന്നശേഷിക്കാര്‍, അഗതികള്‍ എന്നിവര്‍ക്ക് മുന്‍ഗണന. ഓഗസ്റ്റ് 10 ന് വൈകിട്ട് അഞ്ച്  വരെ അപേക്ഷിക്കാം. വിശദവിവരത്തിന് ഫോണ്‍: 0471 2347768, 0471 2347152 വെബ്‌സൈറ്റ് : www.hpwc.kerala.gov

date