Skip to main content

കേന്ദ്രീകൃത ദുരിതാശ്വാസം ഭക്ഷണ വിതരണം മാതൃകയായി

ജില്ലാ ഭരണ സംവിധാനവുമായി സഹകരിച്ച് ഹ്യൂമാനിറ്റി ട്രസ്റ്റ് - അല്‍ഹിന്ദ് ഫൗണ്ടേഷന്‍ കോഴിക്കോട്, ടൗണ്‍ബാങ്ക് എന്നിവ സംയുക്തമായി കേന്ദ്രീകൃത ദുരിതാശ്വാസ ഭക്ഷണ വിതരണം നടത്തി. പതിനഞ്ച് ക്യാമ്പുകളില്‍ 2400 അംഗങ്ങള്‍ക്ക് മൂന്ന് നേരമാണ് ഭക്ഷണ വിതരണം നടത്തുന്നത്. ആഗസ്റ്റ് 15 മുതല്‍ ക്യാമ്പ് അവസാനിക്കുന്നതുവരെ ഭക്ഷണ വിതരണം നടത്തും. ചാലപ്പുറം ഗവ. അച്ചുതന്‍ എല്‍.പി സ്‌കൂളിലാണ് അടുക്കള ഒരുക്കിയിട്ടുളളത്. കൗണ്‍സിലര്‍. ഉഷാദേവി ടീച്ചര്‍, പി.കെ.എം സിറാജ്, വിദ്യാനന്ദ് പി. സിക്കന്തര്‍, പി.അബ്ദുള്‍ റഷീദ്, കെ അബ്ദുള്‍ റസാഖ്, ജാബിര്‍ മുഹമ്മദ്, ശരത്, വിപിന്‍ എന്നിവരാണ് നേതൃത്വം നല്‍കുന്നത്. റയില്‍വേ സ്റ്റേഷനിലും കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിലും കുടുങ്ങിയ ദീര്‍ഘദൂര യാത്രക്കാര്‍ക്ക് രാത്രിയിലും ഭക്ഷണം വിതരണം ചെയ്തു. ഭക്ഷണം ആവശ്യമായി വരുന്ന ക്യാമ്പുകളില്‍ മുന്‍കൂട്ടി വിവരം നല്‍കിയാല്‍ ലഭ്യമാകുന്നതാണെന്ന് സംഘാടകര്‍  അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9895959433.
           

date