Skip to main content

പോളിടെക്നിക്കില്‍ അധ്യാപക ഒഴിവ്

 

നെടുങ്കണ്ടം സര്‍ക്കാര്‍ പോളിടെക്നിക്കില്‍ ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളില്‍ നിലവില്‍ ഒഴിവുള്ള അസി. പ്രൊഫസര്‍ തസ്തികയിലും ഫിസിക്കല്‍ എജ്യുക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലും ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ആഗസ്റ്റ് നാലിന് എഴുത്തു പരീക്ഷയും അഭിമുഖവും നടത്തും. ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗം അപ്രന്റീസ് ട്രെയിനി അഭിമുഖവും വെള്ളിയാഴ്ച നടത്തും. ബന്ധപ്പെട്ട വിഷയത്തില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദമാണ് അസി. പ്രൊഫസര്‍ തസ്തികയുടെ യോഗ്യത. ഫിസിക്കല്‍ എജ്യുക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയുടെ യോഗ്യത ഫിസിക്കല്‍ എജ്യുക്കേഷനില്‍ ബിരുദമാണ്. ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ നേടിയ ഡിപ്ലോമയാണ് അപ്രന്റീസ് ട്രെയിനി യോഗ്യത. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഡി വൈ ഡി സി ഇ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത രജിസ്‌ട്രേഷന്‍ കാര്‍ഡും ബയോഡേറ്റയുമായി രാവിലെ 10 മണിക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍ 04868-234082.വിശദ വിവരങ്ങള്‍ gptcnedumkandam.ac.in വെബ്സൈറ്റിലും ലഭ്യമാണ്

 

date